ക​രി​പ്പൂ​രി​നോ​ടു ചി​റ്റ​മ്മ ന​യം, സർച്ചാർജ് വർധന പിൻവലിച്ചത് കൊച്ചിയിൽ മാത്രം

01:18 AM Oct 28, 2019 | Deepika.com
കൊ​​​ണ്ടോ​​​ട്ടി: ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യ കാ​​​ർ​​​ഗോ സ​​​ർ​​​ചാ​​​ർ​​​ജ് വ​​​ർ​​​ധ​​​ന കൊ​​​ച്ചി​​​യി​​​ൽ മാ​​​ത്രം എ​​​യ​​​ർ ഇ​​​ന്ത്യ പി​​​ൻ​​​വ​​​ലി​​​ച്ചു. നേ​​​ര​​​ത്തെ ക​​​രി​​​പ്പൂ​​​രി​​​ൽ നി​​​ന്നു മാ​​​ത്രം ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് എ​​​യ​​​ർ​​​ഇ​​​ന്ത്യ 10 രൂ​​​പ കാ​​​ർ​​​ഗോ സ​​​ർ​​​ചാ​​​ർ​​​ജ് ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് പ്ര​​​തി​​​ഷേ​​​ധ​​​ത്തെ തു​​​ട​​​ർ​​​ന്ന് അ​​​ഞ്ച് രൂ​​​പ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് കൂ​​​ടിയതു​​​ക ഈ​​​ടാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ഈ ​​​നി​​​ര​​​ക്കാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ കൊ​​​ച്ചി​​​യി​​​ൽ മാ​​​ത്രം പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. ദി​​​വ​​​സേ​​​ന 15 ട​​​ണ്‍ പ​​​ഴം, പ​​​ച്ച​​​ക്ക​​​റി​​​ക​​​ളാ​​​ണ് ക​​​രി​​​പ്പൂ​​​രി​​​ൽ​​നി​​​ന്ന് മാ​​​ത്രം എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റി അ​​​യ​​​ക്കു​​​ന്ന​​​ത്.

ഒ​​​രു കി​​​ലോ കാ​​​ർ​​​ഗോ​​​ക്ക് ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് മാ​​​ത്രം 43.50 രൂ​​​പ​​​യാ​​​ണ് ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത് പി​​​ന്നീ​​​ട് 53.50 രൂ​​​പ​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു. ക​​​രി​​​പ്പൂ​​​രി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു നി​​​ര​​​ക്ക് വ​​​ർ​​​ധ​​​ന. ഇ​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കാ​​​ർ​​​ഗോ ക​​​യ​​​റ്റു​​​മ​​​തി ഏ​​​ജ​​​ന്‍റു​​​മാ​​​ർ എ​​​യ​​​ർ​​​ഇ​​​ന്ത്യ വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ച​​​ര​​​ക്ക് നീ​​​ക്കം നി​​​ർ​​​ത്തി​​​വ​​​ച്ച് പ്ര​​​തി​​​ഷേ​​​ധി​​​ച്ചു. ഇ​​​തോ​​​ടെ​​​യാ​​​ണ് ഉ​​​യ​​​ർ​​​ത്തി​​​യ തു​​​ക അ​​​ഞ്ചു​​​രൂ​​​പ​​​യാ​​​ക്കി കു​​​റ​​​ച്ച​​​ത്. ഇ​​​തോ​​​ടെ കി​​​ലോ​​​ക്ക് 48.50 രൂ​​​പ​​​യാ​​​യി. ഈ ​​​നി​​​ര​​​ക്ക് ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്നും ഇ​​​തു​​​വ​​​രെ ഈ​​​ടാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ത​​​ൽ വ​​​ർ​​​ധി​​​പ്പി​​​ച്ച നി​​​ര​​​ക്ക് കൊ​​​ച്ചി​​​യി​​​ൽ മാ​​​ത്രം എ​​​യ​​​ർ ഇ​​​ന്ത്യ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.