കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുളള റണ്‍വേ ടാക്സിവേ പ്രവൃത്തികൾക്കായി ഇന്നു മുതൽ റണ്‍വേ അഞ്ച് മണിക്കൂർ അടയ്ക്കും. ഉച്ചയ്ക്ക് ഒന്നുമുതൽ വൈകുന്നേരം ആറ് വരെയാണ് അഞ്ച് മാസത്തേക്ക് അടയ്ക്കുന്നത്.
ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും പ്രവൃത്തി ആരംഭിക്കാൻ രണ്ടാഴ്ച എടുക്കും. പ്രവൃത്തികൾ നടക്കുന്നതിനാൽ ഈ സമയത്തുണ്ടായിരുന്ന എയർ ഇന്ത്യയുടെ ഡൽഹി, സൗദി എയർലൈൻസിന്റെ ജിദ്ദ, റിയാദ് സർവീസുകളുടെ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. ഡയറക്ടേററ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നിർദേശപ്രകാരമാണ് പ്രവൃത്തി നടത്തുന്നത്.
ടാക്സി വേ നിർമാണം: കരിപ്പൂരിൽ റണ്‍വേ ഇന്നുമുതൽ അഞ്ച് മണിക്കൂർ അടച്ചിടും
01:18 AM Oct 28, 2019 | Deepika.com