കൂടത്തായിയുമായി ബന്ധിപ്പിക്കേണ്ടതില്ല: ഡിജിപി
12:40 AM Oct 27, 2019 | Deepika.com
തിരുവനന്തപുരം: കരമനയിലെ ഒരു കുടുംബത്തിലെ ഏഴു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ചെന്ന പരാതിയിൽ കൂടത്തായി സംഭവവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നു സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. മരണം സംബന്ധിച്ചു ക്രൈംബ്രാഞ്ച് ഡിസിപി ആരിഫ് മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ചില ദുരൂഹതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.