പ​രു​മ​ല പെ​രു​ന്നാ​ളിനു കൊ​ടി​യേ​റി

12:22 AM Oct 27, 2019 | Deepika.com
മാ​​ന്നാ​​ർ: വി​​ശ്വാ​​സ തീ​​ക്ഷ്ണ​​​​ത​​യോ​​ടെ ഒ​​ഴു​​കി​​യെ​​ത്തി​​യ ഭ​​ക്ത​​സ​​ഹ​​സ്ര​​ങ്ങ​​ളെ സാ​​ക്ഷി​​യാ​​ക്കി പ​​രു​​മ​​ല പെ​​രു​​ന്നാ​​ളി​​ന് കൊ​​ടി​​യേ​​റി. മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ പ​​ര​​മാ​​ധ്യ​​ക്ഷ​​ൻ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വ കൊ​​ടി​​യേ​​റ്റ് ക​​ർ​​മം നി​​ർ​​വ​​ഹി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​രു​​മ​​ല​​യി​​ലെ മൂ​​ന്നു ഭ​​വ​​ന​​ങ്ങ​​ളി​​ൽ നി​​ന്ന് ആ​​ഘോ​​ഷ​​പൂ​​ർ​​വം കൊ​​ണ്ടു​​വ​​ന്ന കൊ​​ടി​​ക​​ൾ ഉ​​ച്ച​​യോ​​ടെ ക​​ബ​​റി​​ങ്ക​​ലി​​ൽ എ​​ത്തി. തു​​ട​​ർ​ന്നു ക​​ബ​​റി​​ങ്ക​​ലി​​ൽ സൂ​​ക്ഷി​​ച്ചി​​രു​​ന്ന കൊ​​ടി​​ക​​ൾ മൂ​​ന്നും ഏ​​ന്തി​​കൊ​​ണ്ടു​​ള്ള റാ​​സ ക​​ബ​​റി​​ങ്ക​​ലി​​ലെ പ്ര​​ത്യേ​​ക പ്രാ​​ർ​ഥ​​ന​​ക​​ൾ​​ക്കു ശേ​​ഷം പ​​ള്ളി​​യി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ച്ചു.

ന​​ദീ തീ​​ര​​ത്തു​​ള്ള കു​​രി​​ശ​​ടി​​യി​​ൽ എ​​ത്തി ധൂ​​പ പ്രാ​​ർ​​ഥ​​ന​​യ്ക്കു ശേ​​ഷം പ്ര​​ധാ​​ന കൊ​​ടി​​മ​​ര​​ത്തി​​ൽ കാ​​തോ​​ലി​​ക്ക ബാ​​വ കൊ​​ടി​​യേ​​റ്റി. വി​​ശ്വാ​​സി​​ക​​ൾ ആ​​ചാ​​രാ​​നു​​ഷ്ഠാ​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ആ​​കാ​​ശ​​ത്തേ​​ക്കു വെ​​റ്റി​​ല പ​​റ​​ത്തി. തു​​ട​​ർ​​ന്ന് റാ​​സ​​യാ​​യി​ത​​ന്നെ പ​​ള്ളി​​മു​​റ്റ​​ത്തു​​ള്ള ര​​ണ്ട് കൊ​​ടി​​മ​​ര​​ങ്ങ​​ളി​​ലും കൊ​​ടി ഉ​​യ​​ർ​​ത്തി. മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​മാ​​രാ​​യ ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ്, ഏ​​ബ്ര​​ഹാം മാ​​ർ എ​​പ്പി​​ഫാ​​നി​​യോ​​സ്, അ​​ല​​ക്സി​​യോ​​സ് മാ​​ർ യൗ​​സേ​​ബി​​യോ​​സ്, ഡോ. ​​ജോ​​ഷ്വാ മാ​​ർ നി​​ക്കോ​​ദ​​മോ​​സ്, മാ​​ത്യു ടി. ​​തോ​​മ​​സ് എം​​എ​​ൽ​​എ, സെ​​മ​​ിനാ​​രി മാ​​നേ​​ജ​​ർ ഫാ. ​​എം.​​സി. കു​​ര്യാ​​ക്കോ​​സ്, റ​​ന്പാ​​ൻ​​മാ​​ർ, വൈ​​ദിക​​ശ്രേ​​ഷ്​​ഠ​​ർ അ​​ട​​ക്കം ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് വി​​ശ്വാ​​സി​​ക​​ളാ​​ണ് കൊ​​ടി​​യേ​​റ്റി​​ന് സാ​​ക്ഷ്യം വ​​ഹി​​ക്കു​​വാ​​ൻ എ​​ത്തി​​യ​​ത്.

ഇ​​ന്ന​​ലെ രാ​​വി​​ലെ സു​​ൽ​​ത്താ​​ൻ​​ബ​​ത്തേ​​രി ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഏ​​ബ്ര​​ഹാം മാ​​ർ എ​​പ്പി​​ഫാ​​നി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ മു​​ഖ്യ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ മൂ​​ന്നി​​ൻ​​മേ​​ൽ​​കു​​ർ​​ബാ​​ന ന​​ട​​ന്നു. വൈ​​കു​​ന്നേ​​രം 144 മ​​ണി​​ക്കൂ​​ർ നീ​​ളു​​ന്ന അ​​ഖ​​ണ്ഡ​​പ്രാ​​ർ​​ഥ​​ന​​യ്ക്കു തു​​ട​​ക്ക​​മാ​​യി. നി​​ര​​ണം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. തു​​ട​​ർ​​ന്ന് ന​​ട​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ ഉ​​ദ്ഘാ​​ട​​ന​​വും മെ​​ത്രാ​​പ്പോ​​ലീ​​ത്ത നി​​ർ​​വ​​ഹി​​ച്ചു.

ഇ​​ന്നു​​രാ​​വി​​ലെ 6.30ന് ​​നി​​ല​​യ്ക്ക​​ൽ ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഡോ. ​​ജോ​​ഷ്വ മാ​​ർ നി​​ക്കോ​​ദി​​മോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ചാ​​പ്പ​​ലി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യും 8.30ന് ​​പ​​ള്ളി​​യി​​ൽ നി​​ര​​ണം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ൻ ഡോ. ​​യൂ​​ഹാ​​നോ​​ൻ മാ​​ർ ക്രി​​സോ​​സ്റ്റ​​മോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​യു​​ടെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ മൂ​​ന്നി​​ൻ​​മേ​​ൽ കു​​ർ​​ബാ​​ന​​യും അ​​ർ​​പ്പി​​ക്കും.