ക്നാനായ സമുദായം പ്രേഷിതപ്രഭാവം രക്തത്തിലുള്ളവർ: ജസ്റ്റീസ് കുര്യൻ ജോസഫ്

12:22 AM Oct 27, 2019 | Deepika.com
കോ​​ട്ട​​യം: പ്രേ​​ഷി​​ത​പ്ര​​ഭാ​​വം ര​​ക്ത​​ത്തി​​ൽ അ​​ലി​​ഞ്ഞു ചേ​​ർ​​ന്നി​​രി​​ക്കു​​ന്ന സ​​മൂ​​ഹ​​മാ​​ണ് ക്നാ​​നാ​​യ സ​​മു​​ദാ​​യ​​മെ​​ന്നു റി​​ട്ട​​യേ​​ർ​​ഡ് ജ​​സ്റ്റീ​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്. ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ ഒ​​ക്ടോ​​ബ​​ർ മാ​​സം അ​​സാ​​ധാ​​ര​​ണ പ്രേ​​ഷി​​ത​​മാ​​സാ​​ച​​ര​​ണ​​ത്തി​​ന് ആ​​ഹ്വാ​​നം ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യി​​ലെ അ​​സാ​​ധാ​​ര​​ണ പ്രേ​​ഷി​​ത​ മാ​​സാ​​ച​​ര​​ണ​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി ഏ​​ക​​ദി​​ന പ്രേ​ഷി​ത പ​​ഠ​​ന​​ശി​​ബി​​ര​​വും മി​​ഷ​​ന​​റി പ്ര​​തി​​നി​​ധി സം​​ഗ​​മ​​വും തെ​​ള്ള​​കം ചൈ​​ത​​ന്യ പാ​​സ്റ്റ​​റ​​ൽ സെ​​ന്‍റ​​റി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

കോ​​ട്ട​​യം ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം.​​പി മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രു​​ന്നു. വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ഫാ. ​​സ്റ്റാ​​നി ഇ​​ട​​ത്തി​​പ്പ​​റ​​ന്പി​​ൽ, ഫാ. ​​ജോ​​ബി പു​​ച്ചു​​ക​​ണ്ട​​ത്തി​​ൽ, ഷെ​​വ. ജോ​​യി ജോ​​സ​​ഫ് കൊ​​ടി​​യ​​ന്ത​​റ, സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, ഫാ. ​​മാ​​ത്യു മ​​ണ​​ക്കാ​​ട്ട്, ഫാ. ​​ബൈ​​ജു മാ​​ത്യു മു​​ക​​ളേ​​ൽ, ഫാ. ​​സ്റ്റീ​​ഫ​​ൻ വെ​​ട്ടു​​വേ​​ലി​​ൽ, ഫാ. ​​ജോ​​ണ്‍​സ​​ണ്‍ നീ​​ല​​നി​​ര​​പ്പേ​​ൽ, സി​​സ്റ്റ​​ർ റ്റെ​​സ് ഡി​​എ​​സ്എ​​ഫ്എ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

വൈ​​ദി​​ക-​​സ​​ന്യ​​സ്ത- അ​​ല്മാ​​യ പ്ര​​തി​​നി​​ധി​​ക​​ൾ പ്ര​​ബ​​ന്ധം അ​​വ​​ത​​രി​​പ്പി​​ച്ചു. ചെ​​റു​​പു​​ഷ്പ മി​​ഷ​​ൻ ലീ​​ഗ്, വി​​ശു​​ദ്ധ പ​​ത്താം​ പീ​​യൂ​​സി​​ന്‍റെ മി​​ഷ​​ന​​റി സൊ​​സൈ​​റ്റി, മോ​​ണ്‍. ജേ​​ക്ക​​ബ് കൊ​​ല്ലാ​​പ​​റ​​ന്പി​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ ട്ര​​സ്റ്റ് എ​​ന്നി​​വ​​ർ പ​​രി​​പാ​​ടി​​ക​​ൾ​​ക്കു നേ​​തൃ​​ത്വം ന​​ൽ​​കി. സ​​മ്മേ​​ള​​ന​​ത്തി​​ൽ അ​ഞ്ഞൂ​​റോ​​ളം പേ​​ർ പ​​ങ്കെ​​ടു​​ത്തു.