പോ​ലീ​സ് ച​മ​ഞ്ഞ് യു​വ​തി​ക​ളെ ഹോ​ട്ട​ൽ മുറിയിൽ കൊള്ളയടിച്ചു

12:22 AM Oct 27, 2019 | Deepika.com
കൊ​​​ച്ചി: ക്രൈം​​​ബ്രാ​​​ഞ്ച് പോ​​​ലീ​​​സെ​​​ന്ന വ്യാ​​​ജേ​​​ന ഓ​​​ണ്‍​ലൈ​​​ൻ സെ​​​ക്സ് സൈ​​​റ്റി​​​ൽ​​നി​​​ന്നു ന​​​ന്പ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ച്ചു മും​​​ബൈ സ്വ​​​ദേ​​​ശി​​​നി​​​ക​​​ളാ​​​യ ര​​​ണ്ടു യു​​​വ​​​തി​​​ക​​​ളെ ഹോ​​​ട്ട​​​ൽ റൂ​​​മി​​​ലെ​​​ത്തി ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണ​​​വും മൊ​​​ബൈ​​​ൽ ഫോ​​​ണും ക​​​വ​​​ർ​​ന്ന നാ​​ലം​​ഗ​​സം​​​ഘം പി​​​ടി​​​യി​​​ൽ.

മ​​​ല​​​പ്പു​​​റം പൊ​​​ന്നാ​​​നി പു​​​തു​​​പൊ​​​ന്നാ​​​നി ആ​​​ലി​​​ക്കു​​​ട്ടി​​​ന്‍റെ​​​വീ​​​ട് ഹി​​​ല​​​ർ ഖാ​​​ദ​​​ർ (29), ആ​​​ല​​​പ്പു​​​ഴ തു​​​റ​​​വൂ​​​ർ വ​​​ട​​​ശേ​​​രി​​​ക്ക​​​രി ജോ​​​യ​​​ൽ സി​​​ബി (22), മു​​​ള​​​വു​​​കാ​​​ട് മാ​​​ളി​​​യേ​​​ക്ക​​​ൽ മാ​​​ക്സ് വെ​​​ൽ ഗ​​​ബ്രി​​​യേ​​​ൽ (25), ക​​​ണ്ണൂ​​​ർ പ​​​യ്യാ​​​വൂ​​​ർ പൈ​​​സ​​​ഗി​​​രി ആ​​​ക്ക​​​ൽ റെ​​​ന്നി മ​​​ത്താ​​​യി (37) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ൻ​​​ട്ര​​​ൽ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കെ.​​​പി. ടോം​​​സ​​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം ഇ​​​ന്ന​​​ലെ രാ​​​ത്രി​​​യോ​​​ടെ ന​​​ഗ​​​ര​​​ത്തി​​​ലെ സ്വ​​​കാ​​​ര്യ ഹോ​​​ട്ട​​​ലി​​​ൽ​​നി​​​ന്നു പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ​ ഹോ​​​ട്ട​​​ലി​​​ൽ മു​​​റി​​​യെ​​​ടു​​​ത്ത മും​​​ബൈ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ര​​​ണ്ടു യു​​​വ​​​തി​​​ക​​​ളെ​​യാ​​ണു സം​​ഘം കൊ​​ള്ള​​യ​​ടി​​ച്ച​​ത്. വൈ​​​കു​​ന്നേ​​രം അ​​​ഞ്ചോ​​​ടെ മാ​​​ക്സ് വെ​​ലും ജോ​​​യ​​​ലും മു​​​റി​​​യി​​​ൽ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി വാ​​​തി​​​ൽ അ​​​ക​​​ത്തു​​​നി​​​ന്നു കു​​​റ്റി​​​യി​​​ട്ടു. ക്രൈ​​​ബ്രാ​​​ഞ്ച് പോ​​​ലീ​​​സാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ​​ശേ​​​ഷം മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ കു​​​റെ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ ഫോ​​​ട്ടോ കാ​​​ണി​​​ച്ച് ഇ​​​വ​​​ർ എ​​​വി​​​ടെ​​യെ​​ന്ന് അ​​​ന്വേ​​​ഷി​​​ച്ചു.

റൂ​​​മി​​​ൽ ക​​​ഞ്ചാ​​​വ് ഉ​​​ണ്ടോ എ​​​ന്നു ചോ​​​ദി​​​ച്ചു പ​​​രി​​​ശോ​​​ധ​​ന​​യും ന​​ട​​ത്തി. ഇ​​​തി​​​നി​​​ടെ റെ​​​ന്നി​​​യും ഹി​​​ല​​​റും റൂ​​​മി​​​ലെ​​​ത്തി യു​​​വ​​​തി​​​ക​​​ളെ മ​​​ർ​​​ദ്ദി​​​ച്ചു. ഇ​​​വ​​​രു​​​ടെ ഫോ​​​ണു​​​ക​​​ൾ പി​​ടി​​ച്ചു​​വാ​​​ങ്ങു​​​ക​​​യും കൈ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 20,000 രൂ​​​പ​​​യോ​​​ളം ക​​​വ​​​ർ​​​ച്ച​​ചെ​​​യ്യു​​​ക​​​യും ചെ​​​യ്തു. യു​​വ​​തി​​ക​​ളു​​ടെ ന​​​ഗ്ന​​​ചി​​​ത്ര​​​ങ്ങ​​​ൾ മൊ​​​ബൈ​​​ലി​​​ൽ പ​​​ക​​​ർ​​​ത്തി​​യ പ്ര​​തി​​ക​​ൾ ചി​​​ത്ര​​​ങ്ങ​​​ളും വീ​​​ഡി​​​യോ​​​യും വീ​​​ട്ടി​​​ലേ​​​ക്കും സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യ്ക്കും അ​​​യ​​യ്​​​ക്കു​​​മെ​​​ന്നും അ​​​ല്ലെ​​​ങ്കി​​​ൽ അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ ത​​​ര​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
വി​​​വ​​​ര​​മ​​​റി​​​ഞ്ഞ എ​​​സി​​​പി ലാ​​​ൽ​​​ജി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​മ​​നു​​​സ​​​രി​​​ച്ചു പോ​​​ലീ​​​സ് സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ക്കു​​ക​​യാ​​യി​​രു​​ന്നു.