ചക്കരക്കൽ(കണ്ണൂർ): സഹപാഠികളായ വിദ്യാർഥിനികളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനികളായ തലമുണ്ടയിലെ അശോകൻ-സുനിത ദമ്പതികളുടെ ഏക മകൾ അഞ്ജലി അശോകൻ (17), കാഞ്ഞിരോട് ശ്രീലയത്തിൽ സതീശൻ-ബിന്ദു ദമ്പതികളുടെ മകൾ ആദിത്യ (17) എന്നിവരെയാണ് അഞ്ജലിയുടെ വീടിന്റെ മുകൾനിലയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ഉച്ചവരെ സ്കൂളിൽ ക്ലാസ് ഉണ്ടായിരുന്നു. ഇത് കഴിഞ്ഞ് ഇരുവരും അഞ്ജലിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു. വീടിന് മുകളിലെ മുറിയിൽ കയറിയ ഇരുവരും സന്ധ്യയായിട്ടും താഴേക്ക് വരാത്തതിനെ തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു.
എടക്കാട് സിഐ എ. പ്രദീപ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചു. മൃതദേഹങ്ങൾ ഇന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യും.
വിദ്യാർഥിനികൾ മരിച്ചനിലയിൽ
12:13 AM Oct 27, 2019 | Deepika.com