കൊടുങ്ങല്ലൂർ: അഴീക്കോട് അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു. നാലുപേരെ രക്ഷപ്പെടുത്തി. പുലർച്ചെയുണ്ടായ അപകടത്തിൽ സീ കിംഗ് എന്ന ബോട്ടിലെ സ്രാങ്ക് അമ്പലപ്പുഴ പുന്തുറശേരിയിൽ വാടയ്ക്കൽ ആൻഡ്രൂസിന്റെ മകൻ ടി.എ. ജോസി (50) ആണു മരിച്ചത്. അഴീക്കോടുനിന്നു രാവിലെ മത്സ്യ ബന്ധനത്തിനു പോയതായിരുന്നു. കാറ്റും തിരമാലയും ശക്തമായതിനെ തുടർന്ന് ബോട്ട് കരയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.
മത്സ്യബന്ധനത്തിനായി കടലിലേക്കു പോയിരുന്ന അനന്യാസ് ബോട്ടിലെ സ്രാങ്ക് കുളച്ചൽ സ്വദേശി അരുൾ കടലിൽ ചാടിയാണു ജോസിയെ കരയിൽ എത്തിച്ചത്. തീരദേശ പോലീസിനെ വിവരം അറിയിച്ചെങ്കിലും ബോട്ട് ഇല്ലെന്നു പറഞ്ഞ് എത്തിയില്ലെന്നു മത്സ്യത്തൊഴിലാളികൾ പറഞ്ഞു. മരിച്ച ജോസിയുടെ ഭാര്യ: ഷൈനി. മക്കൾ: ഷബീൻ, ആഷ്ഫിൻ.
മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു ;നാലുപേരെ രക്ഷപ്പെടുത്തി
12:13 AM Oct 27, 2019 | Deepika.com