കാ​റോ​ട്ട മ​ത്സ​രം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നു സ​ർ​ക്കാ​ർ

11:41 PM Oct 26, 2019 | Deepika.com
കൊ​​​ച്ചി: കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 30 മു​​​ത​​​ൽ ന​​​വം​​​ബ​​​ർ മൂ​​​ന്നു വ​​​രെ പോ​​​പ്പു​​​ല​​​ർ റാ​​​ലി 2019 എ​​​ന്ന പേ​​​രി​​​ൽ കാ​​​റോ​​​ട്ട മ​​​ത്സ​​​രം ന​​​ട​​​ത്താ​​​ൻ പോ​​​ലീ​​​സും ആ​​​ർ​​​ടി​​​ഒ​​​യും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വ​​​നു ഭീ​​​ഷ​​​ണി​​​യാ​​​യ കാ​​​ർ റാ​​​ലി ത​​​ട​​​യ​​​ണ​​​മെ​​​ന്നാവ​​​ശ്യ​​​പ്പെ​​​ട്ടു കോ​​​ട്ട​​​യം സ്വ​​​ദേ​​​ശി വി​​​വേ​​​ക് മാ​​​ത്യു വ​​​ർ​​​ക്കി ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി​​​യി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഇ​​​ക്കാ​​​ര്യമറിയി​​​ച്ച​​​ത്.

ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ൾ​​​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി ഹ​​​ർ​​​ജി തീ​​​ർ​​​പ്പാ​​​ക്കി. കാ​​​ർ റാ​​​ലി​​​ക്ക് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഹ​​​ർ​​​ജി​​​ക്ക് പ്ര​​​സ​​​ക്തി​​​യി​​​ല്ലെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. കോ​​​ട്ട​​​യം ജി​​​ല്ല​​​യി​​​ലെ കു​​​ന്നോ​​​ന്നി, ചോ​​​റ്റി, പി​​​ണ്ണാ​​​ക്ക​​​നാ​​​ട് വി​​​ല്ലേ​​​ജു​​​ക​​​ളി​​​ലൂ​​​ടെ കാ​​​ർ റാ​​​ലി ന​​​ട​​​ത്തു​​​ന്ന​​​ത് ത​​​ട​​​യ​​​ണ​​​മെ​​​ന്നും പൊ​​​തു​​റോ​​​ഡു​​​ക​​​ൾ ഇ​​​ത്ത​​​രം റാ​​​ലി​​​ക​​​ൾ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു നി​​​യ​​​മ​​വി​​​രു​​​ദ്ധ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന്‍റെ ആ​​​വ​​​ശ്യം.
.