ഒ​ഡെ​പെക് മു​ഖേ​ന വി​ദേ​ശ​ത്ത് അവസരം; 200 ഒ​ഴി​വു​ക​ളി​ലേ​ക്കു റി​ക്രൂ​ട്ട്മെ​ന്‍റ്

11:41 PM Oct 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തൊ​​​ഴി​​​ലും നൈ​​​പു​​​ണ്യ​​​വും വ​​​കു​​​പ്പി​​​ന്‍റെ ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന യു​​​എ​​​ഇ, സൗ​​​ദി അ​​​റേ​​​ബ്യ, ബോ​​​ട്സ്വാ​​​ന, യു​​​കെ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വ​​​ൻ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി 200 ഓ​​​ളം ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

ന​​​ഴ്സ്, ഡോ​​​ക്ട​​​ർ, തു​​​ട​​​ങ്ങി​​​യ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് ഉ​​​ട​​​ൻ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്. സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ബി​​​എ​​​സ്‌​​​സി ന​​​ഴ്സു​​​മാ​​​രു​​​ടെ​​യും ജ​​​ന​​​റ​​​ൽ ന​​​ഴ്സു​​​മാ​​​രു​​​ടെ​​​യും ഒ​​​ഴി​​​വു​​​ണ്ട്. ബി​​​എ​​​സ്‌​​​സി ന​​​ഴ്സി​​​ന് ഒ​​​രു വ​​​ർ​​​ഷ​​​വും ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗി​​​ന് ര​​​ണ്ടു വ​​​ർ​​​ഷ​​​വു​​​മാ​​ണു പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യം വേ​​​ണ്ട​​​ത്. ജ​​​ന​​​റ​​​ൽ ന​​​ഴ്സിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് സ്ത്രീ​​​ക​​​ൾ​​​ക്കാ​​​യാ​​​ണു റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ്.

യു​​​എ​​​ഇ​​​യി​​​ലെ​​​യും സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെയും പ്ര​​​മു​​​ഖ ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ക്ലി​​​നി​​​ക്കി​​​ലേ​​​ക്ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്സി​​​ന്‍റെ (പു​​​രു​​​ഷ​​​ൻ) ഒ​​​ഴി​​​വി​​​ലേ​​​ക്കു മൂ​​​ന്നു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു ന​​​വം​​​ബ​​​ർ ര​​​ണ്ടാം വാ​​​രം കൊ​​​ച്ചി​​​യി​​​ലും ഡ​​​ൽ​​​ഹി​​​യി​​​ലും റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ന​​​ട​​​ത്തും. HAAD/DOH/Prometric പാ​​​സാ​​​യ​​​വ​​​ർ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കും.

ബോ​​​ട്സ്വാ​​​ന​​​യി​​​ലേ​​​ക്ക് അ​​​ഞ്ചു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള ക​​​ൺ​​​സ​​​ൾ​​​ട്ട​​​ൻ​​​സ് ഡോ​​​ക്ട​​​ർ​​​മാ​​​രെ​​​യാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്. സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ബി​​​ടെ​​​ക് ക​​​ഴി​​​ഞ്ഞ് അ​​​ഞ്ചു വ​​​ർ​​​ഷം ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് എ​​​ൻ​​​ജി​​​നി​​​യ​​​ർ, സേ​​​ഫ്റ്റി എ​​​ൻ​​​ജി​​​നി​​​യ​​​ർ എ​​​ന്നി​​​വ​​​രെ​​​യും ഡി​​​ഗ്രി ക​​​ഴി​​​ഞ്ഞ് ര​​​ണ്ടു വ​​​ർ​​​ഷം പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള പു​​​രു​​​ഷ ഫി​​​സി​​​യോ​​​തെ​​​റാ​​​പ്പി​​​സ്റ്റി​​​നെ​​​യും ആ​​​വ​​​ശ്യ​​​മു​​​ണ്ട്.

യു​​​കെ​​​യി​​​ലേ​​​ക്ക് IELTS/OET പാ​​​സാ​​​യ ന​​​ഴ്സു​​​മാ​​​ർ​​​ക്കും അ​​​വ​​​സ​​​ര​​​മു​​​ണ്ട്. ന​​​ഴ്സു​​​മാ​​​ർ​​​ക്ക് യു​​​കെ​​​യി​​​ലെ നാ​​​ഷ​​​ണ​​​ൽ ഹെ​​​ൽ​​​ത്ത് സ​​​ർ​​​വീ​​​സി​​​ന്‍റെ (NHS) കീ​​​ഴി​​​ലു​​​ള്ള വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ തൊ​​​ഴി​​​ൽ നേ​​​ടു​​​ന്ന​​​തി​​​നോ​​​ടൊ​​​പ്പം പോ​​​സ്റ്റ് ഗ്രാ​​​ജു​​​വേ​​​റ്റ് ഡി​​​പ്ലോ​​​മ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ക​​​ര​​​സ്ഥ​​​മാ​​​ക്കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന ഗ്ലോ​​​ബ​​​ൽ ലേ​​​ണേ​​​ഴ്സ് പ്രോ​​​ഗ്രാ​​​മി​​​ന്‍റെ (GLP ഭാ​​​ഗ​​​മാ​​​യാ​​​ണ് നി​​​യ​​​മ​​​നം. യു​​​കെ​​​യി​​​ലെ NHS ട്ര​​​സ്റ്റ് ഹോ​​​സ്പി​​​റ്റ​​​ലു​​​ക​​​ളി​​​ൽ സൗ​​​ജ​​​ന്യ നി​​​യ​​​മ​​​നം ന​​​ൽ​​​കും. യു​​​കെ​​​യി​​​ൽ നി​​​യ​​​മ​​​ന​​​മാ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന ന​​​ഴ്സു​​​മാ​​​ർ​​​ക്ക് IELTS പ​​​രി​​​ശീ​​​ല​​​നം ന​​​ല്കു​​​ന്ന​​​തി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ഡ​​​ൽ​​​ഹി​​​യി​​​ലും ഒ​​​ഡെ​​​പെ​​​ക് പ​​​രി​​​ശീ​​​ല​​​ന​​​കേ​​​ന്ദ്രം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ www.odepc.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​​ൺ : 0471 - 2329440/41/42/43.