കൊച്ചി: ഇരുപത്തിമൂന്നാമതു കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു ഫീച്ചർ, വാർത്താചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. 2018-19 കാലത്തെ സാമൂഹ്യപ്രതിബദ്ധതയുള്ള മികച്ച ലേഖനങ്ങളും വാർത്താചിത്രങ്ങളുമാണു പരിഗണിക്കുന്നത്.
അച്ചടി ദൃശ്യ മാധ്യമങ്ങൾക്കു പ്രത്യേക പുരസ്കാരം നൽകും. ദൃശ്യ മാധ്യമങ്ങളിൽ സംപ്രേഷണം ചെയ്ത പരിപാടിയുടെ സിഡിയും പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ രണ്ടു കോപ്പികളും വാർത്താ ചിത്രങ്ങളും സെക്രട്ടറി, അന്താരാഷ്ട്ര പുസ്തകോത്സവ സമിതി, കലൂർ ടവേഴ്സ്, കലൂർ, കൊച്ചി- 682017 എന്ന വിലാസത്തിൽ നവംബർ 10നു മുൻപ് അയയ്ക്കണം. ഫോണ് 9074097212, 9447057649.
പുരസ്കാരം നൽകും
11:28 PM Oct 26, 2019 | Deepika.com