തിരുവനന്തപുരം: വാറ്റ് നികുതിയുടെ പേരിൽ വൻതുകയുടെ കുടിശിക നോട്ടീസ് സംസ്ഥാനമൊട്ടാകെയുള്ള വ്യാപാരികൾക്ക് അയയ്ക്കുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ നാളെ വഞ്ചനാദിനം ആചരിക്കുമെന്നും സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ പത്തിനു സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് ധർണ ഉദ്ഘാടനംചെയ്യും. സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് കമലാലയം സുകു, ട്രഷറർ കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി എസ്.എസ്. മനോജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നാളെ വഞ്ചനാദിനം ആചരിക്കും
11:28 PM Oct 26, 2019 | Deepika.com