നിയന്ത്രണംവിട്ട ലോറി ബൈക്കിലും കാറിലുമിടിച്ചു മൂന്നു പേർ മരിച്ചു

01:14 AM Oct 26, 2019 | Deepika.com
ചോ​​റ്റി (കാ​ഞ്ഞി​ര​പ്പ​ള്ളി): കൊ​​ട്ടാ​​ര​​ക്ക​​ര - ദി​​ണ്ഡി​​ഗ​​ൽ ദേ​​ശീ​​യ​​പാ​​ത 183ൽ ​ചോ​​റ്റി​​ക്കു സ​​മീ​​പം അ​​മി​​ത വേ​​ഗ​ത്തി​​ലെ​​ത്തി​​യ ലോ​​റി ബൈ​​ക്കി​​ലും കാ​​റി​​ലും ഇ​​ടി​​ച്ചു മൂ​​ന്നു പേ​​ർ മ​​രി​​ച്ചു. ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്ക്. അ​​പ​​ക​​ട​​ത്തി​​ൽ ബൈ​​ക്ക് യാ​​ത്ര​​ക്കാ​​രാ​​യ കൊ​​ക്ക​​യാ​​ർ വെം​​ബ്ലി സ്വ​​ദേ​​ശി​​ക​​ളാ​​യ ഇ​​ട​​മ​​ണ്ണി​​ൽ ഇ.​​ബി. ഷാ​​ജി (അ​​നി-48) മ​​ണ്ണ​​ശേ​​രി അ​​രു​​ൺ​​കു​​മാ​​ർ (അ​​ന​​ന്തു-24) കാ​​ർ യാ​​ത്രി​​ക​​നാ​​യ പെ​​രു​​വ​​ന്താ​​നം സ്വ​​ദേ​​ശി നേ​​രി​​യാ​​നി​​ക്ക​​ൽ ശ്രീ​​ധ​​ര​​ൻ പി​​ള്ള (65) എ​​ന്നി​​വ​​രാ​​ണ് മ​​രി​ച്ച​​ത്. ശ്രീ​​ധ​​ര​​ന്‍റെ മ​​ക​​ൾ രാ​​ധി​​ക, ഭ​​ർ​​ത്താ​​വ് സു​​നീ​​ഷ് എ​​ന്നി​​വ​​രെ പ​​രു​​ക്കു​​ളോ​​ടെ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മേ​​രി ക്വീ​ൻ​​സ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് 12ന് ​ചോ​​റ്റി​​ക്കും നി​​ർ​​മ​​ല​രാം ജം​​ഗ്ഷ​നും ഇ​​ട​​യി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. മു​​ണ്ട​​ക്ക​​യം ഭാ​​ഗ​​ത്തേ​​ക്ക് അ​​മി​​ത വേ​​ഗ​ത്തി​ൽ വ​​ന്ന ത​​മി​​ഴ്നാ​​ട് ര​​ജി​​സ്ട്രേ​​ഷ​​ൻ ലോ​​റി മു​​ണ്ട​​ക്ക​​യം ഭാ​​ഗ​​ത്തേ​​ക്കു പോ​​കു​​ക​​യാ​​യി​​രു​​ന്നു​. ഇ​​രു ച​​ക്ര​​വാ​​ഹ​​ന​​ത്തെ ഇ​​ടി​​ച്ചു തെ​​റി​​പ്പി​​ച്ച ശേ​​ഷം എ​തി​രേ വ​ന്ന കാ​​റി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ലോ​റി​യു​ടെ വ​ര​വു​ക​ണ്ടു കാ​​ർ പ​​ര​​മാ​​വ​​ധി സൈ​​ഡി​​ലേ​​ക്ക് ഒ​​തു​​ക്കി​​യെ​​ങ്കി​​ലും അ​പ​ക​ടം ഒ​ഴി​വാ​യി​ല്ല.

ബൈ​​ക്ക് യാ​​ത്രി​ക​രാ​യ ഷാ​​ജി​യും അ​​രു​​ൺ​​കു​​മാ​​റും സം​​ഭ​​വ​​സ്ഥ​​ല​​ത്തു​ത​​ന്നെ മ​​രി​ച്ചു. ഇ​​ടി​​യു​​ ടെ ആ​​ഘാ​​ത​​ത്തി​​ൽ ബൈ​​ക്കി​​നു പി​​ന്നി​​ൽ യാ​​ത്ര ചെ​​യ്തി​​രു​​ന്ന ഷാ​​ജി എ​​തി​​ർ​വ​​ശ​​ത്തെ ഓ​​ട​​യി​​ലേ​​ക്കു തെ​​റി​​ച്ചു വീ​​ണു. കാ​​ർ വെ​​ട്ടി​പ്പൊ​​ളി​​ച്ചാ​ണ് ശ്രീ​​ധ​​ര​​ൻ പി​​ള്ള​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച​​ത്. എ​​ന്നാ​​ൽ, ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ലോ​​റി​​യു​​ടെ അ​​മി​​ത​ വേ​​ഗ​​മാ​​ണ് അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണ​​മെ​​ന്നു നാ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ച്ചു. ലോ​റി ഡ്രൈ​​വ​​ർ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു.

ശ്രീ​​ധ​​ര​​ന്‍റെ സം​​സ്കാ​​രം ഇ​ന്നു 11ന് ​​വീ​​ട്ടു​വ​​ള​​പ്പി​​ൽ ന​​ട​​ക്കും. ഭാ​​ര്യ: ശ്രീകു​​മാ​​രി. ര​​മ്യ മ​​റ്റൊ​​രു മ​​ക​​ളും ആ​​ന​​ന്ദ് മ​​രു​​മ​​ക​​നു​​മാ​​ണ്. രാ​​ധി​​ക​​യു​​ടെ​​യും സു​​ധീ​​ഷി​​ന്‍റെ​​യും വി​​വാ​​ഹം ക​​ഴി​​ഞ്ഞ 20നാ​​യി​​രു​​ന്നു. വി​​രു​​ന്നി​​നു പോ​​കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. പ​​രേ​​ത​​നാ​​യ സു​​കു​​വി​​ന്‍റെ മ​​ക​​നാ​​ണ് അ​​രു​​ൺ കു​​മാ​​ർ. മാ​​താ​​വ് സാ​​ലി. ബീ​​ന​​യാ​​ണ് ഷാ​​ജി​​യു​​ടെ ഭാ​​ര്യ. മ​​ക്ക​​ൾ: അ​​രു​​ൺ, അ​​ജ​​യ്.
ഷാ​ജി​യു​ടെ സം​സ്കാ​രം ര​ണ്ടി​നും അ​രു​ൺ​കു​മാ​റി​ന്‍റേ​തു മൂ​ന്നി​നും വെ​ന്പ​ള്ളി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഡ്രൈ​വ​ർ ദി​ണ്ഡി​ഗ​ൽ സ്വ​ദേ​ശി മു​ത്തു​കൃ​ഷ്ണ(28)​നെ​തി​രേ മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്കു കേ​സെ​ടു​ത്തു.