ജ​സ്റ്റീ​സ് എ.​എം. ബാ​ബു​വി​ന് ഹൈ​ക്കോ​ട​തിയിൽ യാ​ത്ര​യ​യ​പ്പ്

12:44 AM Oct 26, 2019 | Deepika.com
കൊ​​​ച്ചി: ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് എ.​​​എം. ബാ​​​ബു വി​​​ര​​​മി​​​ച്ചു. യാ​​​ത്ര​​​യ​​​യ​​​പ്പി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ന​​​ട​​​ന്ന ഫു​​​ൾ കോ​​​ർ​​​ട്ട് റ​​​ഫ​​​റ​​​ൻ​​​സി​​​ൽ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്. മ​​​ണി​​​കു​​​മാ​​​ർ അ​​ധ്യ​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ഡ്ജി​​​മാ​​​രും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രും ഹൈ​​​ക്കോ​​​ട​​​തി ജീ​​​വ​​​ന​​​ക്കാ​​​രും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

2016 ഒ​​​ക്ടോ​​​ബ​​​ർ അ​​​ഞ്ചി​​​നാ​​​ണ് ജ​​​സ്റ്റീ​​​സ് എ.​​​എം. ബാ​​​ബു കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ അ​​​ഡീ​​ഷ​​​ണ​​​ൽ ജ​​​ഡ്ജി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. 2018 മാ​​​ർ​​​ച്ച് 16ന് ​​​സ്ഥി​​​രം ജ​​​ഡ്ജി​​​യാ​​​യി.

കോ​​​ട്ട​​​യം കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി​​​യാ​​​യ എ.​​​എം. ബാ​​​ബു കീ​​​ഴി​​​ല്ലം സെ​​​ന്‍റ് തോ​​​മ​​​സ് സ്കൂ​​​ൾ, എ​​​സ്ബി കോ​​​ള​​​ജ് ച​​​ങ്ങ​​​നാ​​​ശേ​​​രി, ഉ​​​ഡു​​​പ്പി ലോ ​​​കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലാ​​​ണ് വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്. 1981ൽ ​​​അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യി എ​​​ൻ​​​റോ​​​ൾ ചെ​​​യ്തു. 1989ൽ ​​​കേ​​​ര​​​ള ജു​​​ഡീ​​ഷൽ സ​​​ർ​​​വീ​​​സി​​​ൽ പ്ര​​​വേ​​​ശി​​​ച്ചു. 1992ൽ ​​​സ​​​ബ് ജ​​​ഡ്ജി​​​യാ​​​യി, 2002 ൽ ​​​ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യി. കേ​​​ര​​​ള ജു​​​ഡീ​​ഷ​​​ൽ അ​​​ക്കാ​​​ഡ​​​മി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​റാ​​​യും സേ​​​വ​​​ന​​മ​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.