കോട്ടയം: പഴവർഗങ്ങളിൽനിന്നു മദ്യം ഉത്പാദിപ്പിച്ചു മദ്യം കുടിൽവ്യവസായമാക്കി ചെറുകിട യൂണിറ്റുകൾക്ക് അബ്കാരി ലൈസൻസ് നൽകാനുള്ള സർക്കാർ തീരുമാനം അപക്വവും ജനദ്രോഹപരവുമാണെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ഉന്നതാധികാര സമിതി യോഗം.
നവംബർ ആദ്യവാരം വിവിധ മദ്യവിരുദ്ധ പ്രസ്ഥാനങ്ങളെയും സംഘടനകളെയും സംഘടിപ്പിച്ച് എറണാകുളത്തു പ്രക്ഷോഭസമര പരിപാടികൾക്കു തുടക്കം കുറിക്കും.
ബിഷപ് മാർ റെമജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഫാ. ജോണ് അരീക്കൽ, ചാർളി പോൾ, പ്രസാദ് കുരുവിള, യോഹന്നാൻ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
തീരുമാനം ആപത്കരമെന്നു മദ്യവിരുദ്ധ സമിതി
12:44 AM Oct 26, 2019 | Deepika.com