സ​ന്യാ​സം ആ​ത്മീ​യ ജീ​വി​ത​ത്തി​ന്‍റെ ശ​ക്തി​സ്രോ​തസ്: കു​ര്യാ​ക്കോ​സ് മാർ സേ​വ​റി​യോ​സ്

12:31 AM Oct 26, 2019 | Deepika.com
കോ​​​​ട്ട​​​​യം: സ​​​​ന്യാ​​​​സം ആ​​​​ത്മീ​​​​യ ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ ശ​​​​ക്തി​​​​സ്രോ​​​​ത​​സാ​​​​ണെ​​ന്നു ക്നാ​​​​നാ​​​​യ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​പ് കു​​​​ര്യാ​​​​ക്കോ​​​​സ് മാ​​ർ സേ​​​​വ​​​​റി​​​​യോ​​​​സ്. സി​​ബി​​സി​​ഐ ഡ​​​​യ​​​​ലോ​​​​ഗ് ആ​​​​ൻ​​​​ഡ് എ​​​​ക്യു​​​​മെ​​​​നി​​​​സം, സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സി​​​​ന​​​​ഡ​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ഫോ​​​​ർ എ​​​​ക്യു​​​​മെ​​​​നി​​​​സം, മാ​​​​ങ്ങാ​​​​നം പൗ​​​​ര​​​​സ്ത്യ വി​​​​ദ്യാ​​​​നി​​​​കേ​​​​ത​​​​ൻ എ​​​​ന്നി​​​​വ​​​​യു​​​​ടെ സം​​​​യു​​​​ക്താ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ കോ​​​​ട്ട​​യം മാ​​​​ങ്ങാ​​​​നം മി​​​​ഷ​​​​ന​​​​റി ഓ​​​​റി​​​​യ​​ന്‍റേ​​​​ഷ​​​​ൻ സെ​​​​ന്‍റ​​​​റി​​​​ൽ ന​​​​ട​​​​ന്ന എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ സി​​​​ന്പേ​​​​സി​​​​യം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സി​​ബി​​സി​​ഐ എ​​​​ക്യു​​​​മെ​​​​നി​​​​ക്ക​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ആ​​ൻ​​ഡ് ഡ​​​​യ​​​​ലോ​​​​ഗ് ചെ​​​​യ​​​​ർ​​​​മാ​​​​ൻ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം അ​​​​ധ്യ​​ക്ഷ​​​​നായി. സ​​​​ഭ​​​​യു​​​​ടെ അ​​​​ടി​​​​ത്ത​​​​റ പാ​​​​ക​​​​പ്പെ​​​​ട്ട​​​​തു സ​​​​ന്യാ​​​​സ ജീ​​​​വി​​​​ത​​​​ത്തി​​​​ലാ​​​​ണ്. സ​​​​ന്യാ​​​​സം ദൈ​​​​വി​​​​ക കൂ​​​​ട്ടാ​​​​യ്മ​​​​യ്ക്കു​​​​ള്ള വി​​​​ളി​​​​യും മി​​​​ശി​​​​ഹാ​​​​യോ​​​​ട് അ​​​​ടു​​​​ത്തി​​​​രി​​​​ക്കാ​​​​നു​​​​ള്ള പ​​​​രി​​​​ശ്ര​​​​മ​​​​വു​​​​മാ​​​​ണ് - അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

സ​​​​ന്യാ​​​​സം- സ​​​​ഭ​​​​യു​​​​ടെ അ​​​​പ്പ​​​​സ്തോ​​​​ലി​​​​ക പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തി​​​​ന്‍റെ പ്ര​​​​കാ​​​​ശ​​​​ന​​​​വും ജീ​​​​വി​​​​ത​​​​വും എ​​​​ന്ന വി​​​​ഷ​​​​യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു ന​​​​ട​​​​ന്ന സി​​​​ന്പോ​​​​സി​​​​യ​​​​ത്തി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്ക- ഓ​​​​ർ​​​​ത്ത​​​​ഡോ​​​​ക്സ് സ​​​​ഭാ​​​​പാ​​​​ര​​​​ന്പ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ​​നി​​​​ന്നു​​​​ള്ള സ​​​​ന്യാ​​​​സ പ്ര​​​​മു​​​​ഖ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. റ​​​​വ.​​​​ഡോ.​​സേ​​​​വ്യ​​​​ർ കൂ​​​​ട​​​​പ്പു​​​​ഴ ആ​​​​മു​​​​ഖ പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. സി​​​​ബി​​സി​​ഐ ഡ​​​​യ​​​​ലോ​​​​ഗ് ആ​​ൻ​​ഡ് എ​​​​ക്യു​​​​മെ​​​​നി​​​​സം സെ​​​​ക്ര​​​​ട്ട​​​​റി റ​​​​വ.​​​​ഡോ.​​ജോ​​​​ബി ക​​​​റു​​​​ക​​​​പ്പ​​​​റ​​​​ന്പി​​​​ൽ, എം​​ഒ​​സി പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ റ​​​​വ.​​​​ഡോ.​​​​തോ​​​​മ​​​​സ് ക​​​​റു​​​​ക​​​​ക്ക​​​​ളം, റ​​​​വ.​​​​ഡോ.​​​​ജേ​​​​ക്ക​​​​ബ് കി​​​​ഴ​​​​ക്കേ​​​​വീ​​​​ട് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. റ​​​​വ.​​​​ഡോ.​​​​കു​​​​ര്യാ​​ക്കോ​​​​സ് കൊ​​​​ല്ല​​​​ന്നൂ​​​​ർ, റ​​​​വ.​​​​ഡോ.​​​​ജോ​​​​ർ​​​​ജ് തോ​​​​മ​​​​സ് ഒ​​ഐ​​​​സി, റ​​​​വ.​​​​ഡോ.​​​​സി​​​​സ്റ്റ​​​​ർ റോ​​​​സ​​​​ലി​​​​ൻ എം​​​​ടി​​എ​​​​സ്, ഡോ.​​​​പി.​​​​സി. അ​​​​നി​​​​യ​​​​ൻ​​​​കു​​​​ഞ്ഞ് എ​​​​ന്നി​​​​വ​​​​ർ പ്ര​​​​ബ​​​​ന്ധ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. മ​​​​ല്പാ​​ൻ റ​​​​വ.​​​​ഡോ.​​​​മാ​​​​ത്യു വെ​​​​ള്ളാ​​​​നി​​​​ക്ക​​​​ൽ, റ​​​​വ.​​​​ഡോ.​​​​ആ​​​​ന്‍റ​​​​ണി ക​​​​മു​​​​കും​​​​പ​​​​ള്ളി, റ​​​​വ.​​​​സി​​​​സ്റ്റ​​​​ർ ജി​​​​സ് മ​​​​രി​​​​യ എ​​​​സ്എ​​​​ച്ച് എ​​​​ന്നി​​​​വ​​​​ർ മോ​​​​ഡ​​​​റേ​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യി​​​​രു​​ന്നു. യാ​​​​ക്കോ​​​​ബാ​​​​യ സി​​​​റി​​​​യ​​​​ൻ ഓ​​​​ർ​​​​ത്തോ​​​​ഡ​​​​ക്സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​ത്ത മാ​​​​ത്യൂ​​​​സ് മാ​​​​ർ തി​​​​മോ​​​​ത്തി​​​​യോ​​​​സ് സ​​​​മാ​​​​പ​​​​ന സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി.