വി​​​ദ്യാ​​​ഭ്യാ​​​സേ​​​ത​​​ര​ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ ഇ​​​നി നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന

12:27 AM Oct 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള​​​ള ആ​​​ഭ്യ​​​ന്ത​​​ര അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ൾ ഇ​​​നി മു​​​ത​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ഓ​​​ഫീ​​​സു​​​ക​​​ൾ മു​​​ഖേ​​​ന ല​​​ഭ്യ​​​മാ​​​കും. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള​​​ള പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത്ത​​​രം ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ആ​​​ഭ്യ​​​ന്ത​​​ര അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഇ​​​നി നേ​​​രി​​​ട്ട് വ​​​രേ​​​ണ്ട.

വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള​​​ള കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ന്നു​​​ള​​​ള രേ​​​ഖ​​​ക​​​ളു​​​ടെ അ​​​ഭ്യ​​​ന്ത​​​ര അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ സേ​​​വ​​​നം ല​​​ഭ്യമാ​​​ക്കാ​​​നു​​​ള​​​ള നോ​​​ഡ​​​ൽ ഏ​​​ജ​​​ൻ​​​സി​​​യാ​​​യി സ​​​ർ​​​ക്കാ​​​ർ നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​നെ അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വി​​​ദ്യാ​​​ഭ്യാ​​​സേ​​​ത​​​ര സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്കു​​​ള​​​ള ആ​​​ഭ്യ​​​ന്ത​​​ര അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ സൗ​​​ക​​​ര്യം കൂ​​​ടി നോ​​​ർ​​​ക്ക​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തോ​​​ടെ വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള​​​ള എ​​​ല്ലാ രേ​​​ഖ​​​ക​​​ളു​​​ടെ​​​യും അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ഓ​​​ഫീ​​​സു​​​ക​​​ൾ മൂ​​​ഖാ​​​ന്ത​​​രം ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും, പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​കും. വി​​​ദ്യാ​​​ഭ്യാ​​​സ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളോ​​​ടൊ​​​പ്പം വി​​​ദ്യാ​​​ഭ്യാ​​​സേ​​​ത​​​ര സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളാ​​​യ ജ​​​ന​​​ന, മ​​​ര​​​ണ, വി​​​വാ​​​ഹ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ, വി​​​വി​​​ധ അ​​​ഫി​​​ഡ​​​വി​​​റ്റു​​​ക​​​ൾ, പ​​​വ​​​ർ ഓ​​​ഫ് അ​​​റ്റോ​​​ർ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ന​​​ൽ​​​കാം. ഈ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ അ​​​ഭ്യ​​​ന്ത​​​ര അ​​​റ്റ​​​സ്റ്റേ​​​ഷ​​​നോ​​​ടൊ​​​പ്പം വി​​​വി​​​ധ എം​​​ബ​​​സി​​​ക​​​ളു​​​ടെ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ൽ സേ​​​വ​​​ന​​​വും നോ​​​ർ​​​ക്ക റൂ​​​ട്ട്സി​​​ന്റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളി​​​ൽ ല​​​ഭി​​​ക്കും. എം​​​ഇ​​​എ, അ​​​പ്പോ​​​സ്റ്റൈ​​​ൽ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ൾ​​​ക്ക് പു​​​റ​​​മേ യു​​​എ​​​ഇ, കു​​​വൈ​​​റ്റ്, ഖ​​​ത്ത​​​ർ, ബ​​​ഹ്റൈ​​​ൻ എം​​​ബ​​​സി​​​ക​​​ളു​​​ടെ അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ളും ഇ​​​തോ​​​ടൊ​​​പ്പം ല​​​ഭ്യ​​​മാ​​​ണ്.

അ​​​റ്റ​​​സ്റ്റേ​​​ഷ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി
www.norkaroots.org എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി 18004253939 എ​​​ന്ന ന​​​മ്പ​​​റി​​​ൽ ബ​​​ന്ധ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന് നോ​​​ർ​​​ക്ക റൂ​​​ട്ട്സ് ചീ​​​ഫ് എ​​​ക്സീ​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.