തിരുവനന്തപുരം: സൗദി അറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേയ്ക്ക് നഴ്സുമാരെ നോർക്ക റൂട്ട്സ് എക്സ്പ്രസ്സ് റിക്രൂട്ട്മെന്റ് മുഖേന തെരഞ്ഞെടുക്കും. നഴ്സിംഗിൽ ബിരുദമോ (ബിഎസ്സി), ഡിപ്ലോമയോ (ജിഎൻഎം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 22 നും 35 നും മധ്യേ പ്രായമുള്ള വനിതകൾക്കാണ് അവസരം. ബി.എസ്സി നഴ്സുമാർക്ക് കുറഞ്ഞത് ഒരു വർഷത്തയും ജിഎൻഎം നഴ്സുമാർക്ക് രണ്ട് വർഷത്തെയും പ്രവൃത്തിപരിചയം അനിവാര്യം.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, താമസം, വിമാന ടിക്കറ്റ് എന്നിവ സൗജന്യമാണ്. ശമ്പളം 3000 മുതൽ 3750 സൗദി റിയാൽ വരെ (ഏകദേശം 60,000 രൂപ മുതൽ 70,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ norkaksa19@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കണം.
സൗദിയിൽ നഴ്സുമാർക്ക് അവസരം
12:27 AM Oct 26, 2019 | Deepika.com