വി​​​ദ്യാ​​​ഭ്യാ​​​സ പ്രോ​​​ത്സാ​​​ഹ​​​ന സ​​​മ്മാ​​​നം: അപേക്ഷാ തീയതി നീട്ടി

12:27 AM Oct 26, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സം​​​സ്ഥാ​​​ന പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രൈ​​​സ്ത​​​വ ശി​​​പാ​​​ർ​​​ശി​​​ത വി​​​ഭാ​​​ഗ വി​​​ക​​​സ​​​ന കോ​​​ർ​​​പ്പ​​​റേ​​​ഷ​​​ൻ, 2018-19 അ​​​ദ്ധ്യ​​​യ വ​​​ർ​​​ഷ​​​ത്തെ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ മി​​​ക​​​ച്ച വി​​​ജ​​​യം നേ​​​ടി​​​യ പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രൈ​​​സ്ത​​​വ ശി​​​പാ​​​ർ​​​ശി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നും (ഒ.​​​ബി.​​​സി. വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ മ​​​റ്റു സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ അ​​​ർ​​​ഹ​​​ര​​​ല്ല) മെ​​​റി​​​റ്റ് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 20 വ​​​രെ ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. എ​​​സ്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​സ്എ​​​ൽ​​​സി, പ്ല​​​സ്സ് ടു/​​​ഡി​​​ഗ്രി/​​​പി​​​ജി/​​​പ്ര​​​ഫ​​​ഷ​​​ണ​​​ൽ പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ അ​​​റു​​​പ​​​തു ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ മാ​​​ർ​​​ക്ക് വാ​​​ങ്ങി ഉ​​​ന്ന​​​ത വി​​​ജ​​​യം നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്.

www.ksdc.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ർ​​​ദി​​​ഷ്ട അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, മാ​​​ർ​​​ക്ക് ലി​​​സ്റ്റ് എ​​​ന്നി​​​വ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്ത് ന​​​വം​​​ബ​​​ർ 20ന് ​​​രാ​​​ത്രി 12 മ​​​ണി വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. ഏ​​​തെ​​​ങ്കി​​​ലും വി​​​ഷ​​​യ​​​ത്തി​​​ൽ സി ​​​ഗ്രേ​​​ഡി​​​ൽ കു​​​റ​​​വു​​​ള​​​ള​​​വ​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​ർ​​​ഹ​​​രാ​​​യി​​​രി​​​ക്കി​​​ല്ല. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഓ​​​ഫീ​​​സി​​​ൽ നേ​​​രി​​​ട്ടോ, 04812564304, 9400309740 എ​​​ന്നീ ഫോ​​​ൺ ന​​​മ്പ​​​രു​​​ക​​​ളി​​​ലോ ബ​​​ന്ധ​​​പ്പ​​​ട​​​ണം.