മൂന്നിടത്ത് യുഡിഎഫ് രണ്ടിടത്ത് എൽഡിഎഫ്

12:31 AM Oct 25, 2019 | Deepika.com

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: സം​​​​​​സ്ഥാ​​​​​​ന​​​​​​ത്ത് ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു ന​​​​​​ട​​​​​​ന്ന അ​​​​​​ഞ്ചു നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ മൂ​​​​​​ന്നി​​​​​​ൽ യു​​​​​​ഡി​​​​​​എ​​​​​​ഫും ര​​​​​​ണ്ടി​​​​​​ൽ എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫും വി​​​​​​ജ​​​​​​യി​​​​​​ച്ചു.


മ​​​​​​ഞ്ചേ​​​​​​ശ്വ​​​​​​ര​​​​​​വും എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ള​​​​​​വും നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി​​​​​​യ യു​​​​​​ഡി​​​​​​എ​​​​​​ഫ് അ​​​​​​രൂ​​​​​​ർ എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​ൽനി​​​​​​ന്നു പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്തു. എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ് ആ​​​​​​ക​​​​​​ട്ടെ യു​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​ന്‍റെ സി​​​​​​റ്റിം​​​​​​ഗ് സീ​​​​​​റ്റു​​​​​​ക​​​​​​ളാ​​​​​​യ വ​​​​​​ട്ടി​​​​​​യൂ​​​​​​ർ​​​​​​ക്കാ​​​​​​വും കോ​​​​​​ന്നി​​​​​​യും പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്ത് അ​​​​​​ട്ടി​​​​​​മ​​​​​​റിവി​​​​​​ജ​​​​​​യം നേ​​​​​​ടി. മ​​​​​​ഞ്ചേ​​​​​​ശ്വ​​​​​​ര​​​​​​ത്ത് ര​​​​​​ണ്ടാം സ്ഥാ​​​​​​നം നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്താ​​​​​​നാ​​​​​​യ​​​​​​തൊ​​​​​​ഴി​​​​​​ച്ചാ​​​​​​ൽ ബി​​​​​​ജെ​​​​​​പി​​​​​​ക്ക് കാ​​​​​​ര്യ​​​​​​മാ​​​​​​യ നേ​​​​​​ട്ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​ല്ല.

മ​​​​​​ഞ്ചേ​​​​​​ശ്വ​​​​​​ര​​​​​​ത്ത് മു​​​​​​സ്‌​​​​​ലിം​​​​​​ ലീ​​​​​​ഗ് സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി എം.​​​​​​സി. ക​​​​​​മ​​​​​​റു​​​​​​ദ്ദീ​​​​​​ൻ 7,923 വോ​​​​​​ട്ടി​​​​​​ന്‍റെ ആ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക ജ​​​​​​യം നേ​​​​​​ടി​​​​​​യ​​​​​​പ്പോ​​​​​​ൾ ര​​​​​​ണ്ടാ​​​​​​മ​​​​​​തെ​​​​​​ത്തി​​​​​​യ​​​​​​ത് ബി​​​​​​ജെ​​​​​​പി​​​​​​യു​​​​​​ടെ ര​​​​​​വീ​​​​​​ശ ത​​​​​​ന്ത്രി കു​​​​​​ണ്ടാ​​​​​​ർ ആ​​​​​​ണ്. ക​​​​​​ഴി​​​​​​ഞ്ഞ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ലീ​​​​​​ഗ് സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി ഇ​​​​​​വി​​​​​​ടെ വെ​​​​​​റും 89 വോ​​​​​​ട്ടി​​​​​​നാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​ത്.

യു​​​​​​ഡി​​​​​​എ​​​​​​ഫ് കോ​​​​​​ട്ട​​​​​​യാ​​​​​​യ എ​​​​​​റ​​​​​​ണാ​​​​​​കു​​​​​​ള​​​​​​ത്ത് കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ലെ ടി.​​​​​​ജെ. വി​​​​​​നോ​​​​​​ദ് 3,750 വോ​​​​​​ട്ടി​​​​​​ന് ക​​​​​​ഷ്ടി​​​​​​ച്ചു ക​​​​​​ട​​​​​​ന്നുകൂ​​​​​​ടി. ക​​​ന​​​ത്ത​​​മ​​​ഴ​​​മൂ​​​ലം ഇ​​​വി​​​ടെ പോ​​​ളിം​​​ഗ് കു​​​റ​​​വാ​​​യി​​​രു​​​ന്നു. എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫ് കോ​​​​​​ട്ട​​​​​​യായ​​​ അ​​​​​​രൂ​​​​​​ർ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ലെ ഷാ​​​​​​നി​​​​​​മോ​​​​​​ൾ ഉ​​​​​​സ്മാ​​​​​​ൻ 2,079 വോ​​​​​​ട്ടി​​​​​​ന്‍റെ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ പി​​​​​​ടി​​​​​​ച്ചെ​​​​​​ടു​​​​​​ത്തു.
യു​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​ന്‍റെ സി​​​​​​റ്റിം​​​​​​ഗ് സീ​​​​​​റ്റ് ആ​​​​​​യ കോ​​​​​​ന്നി​​​​​​യി​​​​​​ൽ സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​ലെ കെ.​​​​​​യു. ജ​​​​​​നീ​​​​​​ഷ്കു​​​​​​മാ​​​​​​ർ 9,953 വോ​​​​​​ട്ടി​​​​​​ന് കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ലെ പി. ​​​​​​മോ​​​​​​ഹ​​​​​​ൻ​​​​​​രാ​​​​​​ജി​​​​​​നെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. 1996 മു​​​​​​ത​​​​​​ൽ അ​​​​​​ടൂ​​​​​​ർ പ്ര​​​​​​കാ​​​​​​ശി​​​​​​ലൂ​​​​​​ടെ കോ​​​​​​ണ്‍​ഗ്ര​​​​​​സ് കൈ​​​​​​വ​​​​​​ശം വ​​​​​​ച്ചി​​​​​​രു​​​​​​ന്ന മ​​​​​​ണ്ഡ​​​​​​ല​​​​​​മാ​​​​​​ണ് കോ​​​​​​ന്നി. വ​​​​​​ട്ടി​​​​​​യൂ​​​​​​ർ​​​​​​ക്കാ​​​​​​വി​​​​​​ൽ സി​​​​​​പി​​​​​​എ​​​​​​മ്മി​​​​​​ലെ വി.​​​​​​കെ. പ്ര​​​​​​ശാ​​​​​​ന്ത് 14,465 വോ​​​​​​ട്ടി​​​​​​ന്‍റെ ഭൂ​​​​​​രി​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​ൽ കോ​​​​​​ണ്‍​ഗ്ര​​​​​​സി​​​​​​ലെ കെ. ​​​​​​മോ​​​​​​ഹ​​​​​​ൻ​​​​​​കു​​​​​​മാ​​​​​​റി​​​​​​നെ പ​​​​​​രാ​​​​​​ജ​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ത്തി.

വ​​​​​​ട്ടി​​​​​​യൂ​​​​​​ർ​​​​​​ക്കാ​​​​​​വ്, കോ​​​​​​ന്നി, മ​​​​​​ഞ്ചേ​​​​​​ശ്വ​​​​​​രം എ​​​​​​ന്നീ മ​​​​​​ണ്ഡ​​​​​​ല​​​​​​ങ്ങ​​​​​​ളി​​​​​​ൽ ശ​​​​​​ക്ത​​​​​​മാ​​​​​​യ ത്രി​​​​​​കോ​​​​​​ണ മ​​​​​​ത്സ​​​​​​രം ന​​​​​​ട​​​​​​ന്നെ​​​​​​ങ്കി​​​​​​ലും ബി​​​​​​ജെ​​​​​​പി​​​​​​ക്കു കാ​​​​​​ര്യ​​​​​​മാ​​​​​​യ നേ​​​​​​ട്ട​​​​​​മു​​​​​​ണ്ടാ​​​​​​ക്കാ​​​​​​നാ​​​​​​യി​​​​​​ല്ല. ക​​​​​​ഴി​​​​​​ഞ്ഞ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ ര​​​​​​ണ്ടാം സ്ഥാ​​​​​​നം നേ​​​​​​ടി​​​​​​യ വ​​​​​​ട്ടി​​​​​​യൂ​​​​​​ർ​​​​​​ക്കാ​​​​​​വി​​​​​​ൽ ഇ​​​​​​ത്ത​​​​​​വ​​​​​​ണ അ​​​​​​വ​​​​​​ർ മൂ​​​​​​ന്നാം സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്കു പി​​​​​​ന്ത​​​​​​ള്ള​​​​​​പ്പെ​​​​​​ട്ടു. കോ​​​​​​ന്നി​​​​​​യി​​​​​​ൽ കെ. ​​​​​​സു​​​​​​രേ​​​​​​ന്ദ്ര​​​​​​ന് ലോ​​​​​​ക്സ​​​​​​ഭാ തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ലെ പ്ര​​​​​​ക​​​​​​ട​​​​​​നം ആ​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ സാ​​​​​​ധി​​​​​​ച്ചി​​​​​​ല്ല.

പാ​​​​​​ലാ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ ന​​​​​​ട​​​​​​ന്ന ആ​​​​​​റ് ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളി​​​​​​ൽ മൂ​​​​​​ന്നു വീ​​​​​​തം യു​​​​​​ഡി​​​​​​എ​​​​​​ഫും എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫും വി​​​​​​ജ​​​​​​യി​​​​​​ച്ചു. ഇ​​​​​​തി​​​​​​ൽ അ​​​​​​ഞ്ചും യു​​​​​​ഡി​​​​​​എ​​​​​​ഫ് സി​​​​​​റ്റിം​​​​​​ഗ് സീ​​​​​​റ്റു​​​​​​ക​​​​​​ളാ​​​​​​യി​​​​​​രു​​​​​​ന്നു.

ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പു​​​​​​ക​​​​​​ളോ​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​സ​​​​​​ഭ​​​​​​യി​​​​​​ൽ എ​​​​​​ൽ​​​​​​ഡി​​​​​​എ​​​​​​ഫി​​​​​​ന്‍റെ അം​​​​​​ഗ​​​​​​ബ​​​​​​ലം 91ൽ ​നി​​​​​​ന്ന് 93 ആ​​​​​​യി ഉ​​​​​​യ​​​​​​ർ​​​​​​ന്നു. യു​​​​​​ഡി​​​​​​എ​​​​​​ഫി​​​​​ന്‍റേ​​​​​ത് 47ൽ ​​​​​​നി​​​​​​ന്നു 45 ആ​​​​​​യി കു​​​​​​റ​​​​​​യു​​​​​​ക​​​​​​യും ചെ​​​​​​യ്തു. അ​​​​​​രൂ​​​​​​രി​​​​​​ൽ ഷാ​​​​​​നി​​​​​​മോ​​​​​​ൾ ഉ​​​​​​സ്മാ​​​​​​ൻ വി​​​​​​ജ​​​​​​യി​​​​​​ച്ച​​​​​​തോ​​​​​​ടെ പ്ര​​​​​​തി​​​​​​പ​​​​​​ക്ഷ​​​​​​ത്തു വ​​​​​​നി​​​​​​താ പ്രാ​​​​​​തി​​​​​​നി​​​​​​ധ്യ​​​​​​വു​​​​​​മാ​​​​​​യി. നേ​​​​​​ര​​​​​​ത്തെ വേ​​​​​​ങ്ങ​​​​​​ര ഉ​​​​​​പ​​​​​​തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ലീ​​​​​​ഗും ചെ​​​​​​ങ്ങ​​​​​​ന്നൂ​​​​​​രി​​​​​​ൽ സി​​​​​​പി​​​​​​എ​​​​​​മ്മും സീ​​​​​​റ്റ് നി​​​​​​ല​​​​​​നി​​​​​​ർ​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു.