തിരുവനന്തപുരം: ചക്ക, കശുമാങ്ങ, വാഴപ്പഴം മുതലായ പഴങ്ങളിൽനിന്നും കാർഷിക ഉത്പ്പന്നങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം, വൈൻ തുടങ്ങിയ പാനീയങ്ങൾ ഉത്പാദിപ്പിക്കാൻ കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.
നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു കാർഷിക സർവകലാശാല ശിപാർശ സമർപ്പിച്ചത്. ഇതനുസരിച്ചു പഴവർഗങ്ങൾ, ധാന്യങ്ങൾ എന്നിവയിൽനിന്നു വൈൻ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് അബ്കാരി നിയമങ്ങൾക്ക് അനുസൃതമായി ലൈസൻസ് നൽകാനും തീരുമാനിച്ചു. ഇതിനു വേണ്ടി ബന്ധപ്പെട്ട അബ്കാരി ചട്ടങ്ങളിൽ ഭേദഗതി വരുത്തും.
വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ സമഗ്രമായ ബോധവത്കരണ പരിപാടി നടപ്പാക്കാൻ തീരുമാനിച്ചു. വിമുക്തി മിഷന്റെ നേതൃത്വത്തിലാണ് പരിപാടി.
പഴങ്ങളിൽനിന്നും ധാന്യങ്ങളിൽനിന്നും വൈൻ ഉണ്ടാക്കാൻ ലൈസൻസ്!
01:21 AM Oct 24, 2019 | Deepika.com