താംബരത്തുനിന്നു കൊച്ചുവേളിയിലേക്കു പ്രത്യേക ട്രെയിൻ
11:36 PM Oct 23, 2019 | Deepika.com
തിരുവനന്തപുരം: ദീപാവലി ഉത്സവവേളയിൽ യാത്രക്കാരുടെ തിരക്ക് കുറയ്ക്കാൻ താംബരത്തിൽനിന്നു കൊച്ചുവേളിയിലേക്ക് 26ന് റിസർവ് ചെയ്യാത്ത പ്രത്യേക ട്രെയിൻ ഓടിക്കും. താംബരം - കൊച്ചുവേളി പ്രത്യേക ട്രെയിൻ രാവിലെ 07.45 ന് താംബരത്തിൽനിന്നു പുറപ്പെട്ട് രാത്രി 11ന് കൊച്ചുവേളിയിൽ എത്തും. ട്രെയിനിന് 10 സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകളും ഒമ്പതു ജനറൽ സെക്കന്‍ഡ് കോച്ചുകളും ഉണ്ടായിരിക്കും.