മന്ത്രി ജലീൽ രാജിവയ്ക്കണം: യൂത്ത് ഫ്രണ്ട് -എം
11:10 PM Oct 23, 2019 | Deepika.com
തിരുവനന്തപുരം: സാങ്കേതിക വാഴ്സിറ്റി പരീക്ഷാ നടത്തിപ്പ് അട്ടിമറിക്കാനും എംജി സർവകലാശാലയിൽ മാർക്ക് ദാനം നൽകാനും നേതൃത്വം നൽകിയ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കണമെന്നു യൂത്ത്ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുകയും സംസ്ഥാന ജറൽ സെക്രട്ടറി ബിജു കുന്നേപറന്പിലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.