യുഎഇയിലും സൗദിയിലും പുരുഷ നഴ്സുമാർക്ക് അവസരം
11:10 PM Oct 23, 2019 | Deepika.com
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യുഎഇയിലെയും സൗദി അറേബ്യയിലെയും പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്കു ബിഎസ്സി നഴ്സിന്റെ (പുരുഷൻ) ഒഴിവിലേക്കു മൂന്നു വർഷം പ്രവൃത്തി പരിചമുള്ള ഉദ്യോഗാർഥികളെ നിയമിക്കും. കൊച്ചിയിലും ഡൽഹിയിലും നവംബർ രണ്ടാംവാരം ഇന്റർവ്യൂ നടത്തും. എച്ച്എഎഡി/ഡിഒഎച്ച്/പ്രോമെട്രിക് പാസായവർക്കു മുൻഗണന. കൊച്ചിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ gcc@odepc.in എന്ന മെയിലിലേക്കും ഡൽഹിയിൽ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ odepcde lhi@odepc.in എന്ന മെയിലിലേക്കും ബയോഡാറ്റ 30നകം അയയ്ക്കണം. www.odepc.kerala.gov.in .