തിരുവനന്തപുരം: കൊല്ലം- കായംകുളം- ആലപ്പുഴ- എറണാകുളം റൂട്ടിലെ പാസഞ്ചർ ട്രെയിനുകൾ ഇന്നു മുതൽ മെമു ആയി മാറും. 12 ബോഗികളുള്ള മെമു ട്രെയിനുകളാകും ഇന്നു മുതൽ ഈ റൂട്ടിൽ പാസഞ്ചർ ട്രെയിനുകളായി സർവീസ് നടത്തുക.
കൊല്ലം - ആലപ്പുഴ, ആലപ്പുഴ- എറണാകുളം, എറണാകുളം- കായംകുളം (ആലപ്പുഴ വഴി), കായംകുളം- എറണാകുളം (ആലപ്പുഴ വഴി), എറണാകുളം- ആലപ്പുഴ, ആലപ്പുഴ- കൊല്ലം പാസഞ്ചറുകളാണ് മെമു ആയി ഇന്നു മുതൽ ഓടിത്തുടങ്ങുക. ഈ ട്രെയിനുകളുടെ നന്പറും മാറും.
കൊല്ലം- എറണാകുളം റൂട്ടിൽ പാസഞ്ചറുകൾ ഇന്നു മുതൽ മെമു
12:51 AM Oct 23, 2019 | Deepika.com