തിരുവനന്തപുരം: വിദേശത്തുള്ള പ്രവാസികൾക്കായി നോർക്ക നടപ്പിലാക്കിയ എമർജൻസി ആംബുലൻസ് സേവനം ഇന്ത്യയ്ക്ക് അകത്തുള്ള ഇതരസംസ്ഥാനങ്ങളിലെ പ്രവാസികൾക്കും ഇനി മുതൽ ലഭിക്കും. ഇതാദ്യമായാണ് ഇന്ത്യയ്ക്ക് അകത്തുള്ള പ്രവാസികൾക്കും ഈ സേവനം ലഭ്യമാക്കുന്നത്.
ബഹറിൻ, ചിക്കാഗോ, കൊളംബോ, ദമാം, ദോഹ, ദുബായ്, കുവൈത്ത്, ലണ്ടൻ, സൗദി അറേബ്യ, മസ്ക്കറ്റ്, സ്വിറ്റ്സർലൻഡ്, ഒമാൻ, ഖത്തർ, ഷാർജ, സൗത്ത് ആഫ്രിക്ക, സൂഡാൻ, ഇന്തോനേഷ്യ, ന്യൂസിലൻഡ്, ടൊറോന്റോ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രോഗികളായ പ്രവാസികൾ/ഭൗതികശരീരം ഈ സേവനത്തിലൂടെ നാട്ടിലെത്തി ച്ചിട്ടുണ്ട്.
ആംബുലൻസ് സേവനം അവശ്യമുള്ളവർ നോർക്കയുടെ ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) വിളിക്കുകയും norkaemergencyambulance@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പാസ്പോർട്ടിന്റെയും വിമാനടിക്കറ്റിന്റെയും പകർപ്പ് അയക്കുകയും വേണം.
ഇതരസംസ്ഥാന പ്രവാസികൾക്കും ഇനി ആംബുലൻസ് സേവനം
12:09 AM Oct 23, 2019 | Deepika.com