അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
11:56 PM Oct 22, 2019 | Deepika.com
തിരുവനന്തപുരം: എ.പി. അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായും എഐഎസ്എഫ് മുൻ സംസ്ഥാന ഉപാധ്യക്ഷൻ കെ.എ. ബാഹുലേയനെ സംസ്ഥാന സെക്രട്ടറിയായും നിയമിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപ്പിള്ള പത്രസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്ര കമ്മിറ്റിയുടെ പ്രത്യേക അനുമതിയോടെയാണ് രണ്ടു പേരെയും സംസ്ഥാന കമ്മിറ്റിയിലേക്ക് നിയമിച്ചത്.