തിരുവനന്തപുരം: വെള്ളക്കെട്ടിൽ ബുദ്ധിമുട്ടിയ കൊച്ചി നഗരത്തിന്റെ ദുരവസ്ഥയ്ക്ക് ‘ഓപ്പറേഷൻ ബ്രേക്ക്ത്രൂ’വിലൂടെ അടിയന്തര പരിഹാരം ഉണ്ടാക്കിയ ജില്ലാ ഭരണസംവിധാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.
പോലീസ്, ഫയർഫോഴ്സ്, റവന്യു, പിഡബ്ല്യുഡി, ഇറിഗേഷൻ, കെഎസ്ഇബി, കോർപറേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ 2800-ൽ പരം ഉദ്യോഗസ്ഥരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ സംഘടിപ്പിച്ചത്. നാലു മണിക്കൂർകൊണ്ട് നഗരത്തിലെ റോഡുകളിലെ വെള്ളക്കെട്ടുകൾ ഏറെക്കുറെ ഒഴിവാക്കാനായി എന്നത് ആശ്വാസകരമാണ്. ഇതുപോലൊരനുഭവം കൊച്ചി നഗരവാസികൾക്ക് ഇനി ഉണ്ടാകാതിരി ക്കാനുള്ള ഇടപെടലിന് മുൻകൈയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി അഭിനന്ദിച്ചു
11:56 PM Oct 22, 2019 | Deepika.com