തിരുവനന്തപുരം: മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. അരൂരിൽ നേരിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്നും രണ്ടു മലയാളം ചാനലുകൾ നടത്തിയ എക്സിറ്റ് പോൾ പ്രവചിച്ചു.
കോന്നിയിൽ എൽഡിഎഫ് വിജയിക്കുമെന്ന് മനോരമ- കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ പ്രവചിച്ചപ്പോൾ യുഡിഎഫ് വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസ് - ജിയോവൈഡ് പ്രവചനം. വട്ടിയൂർക്കാവ് യുഡിഎഫിനൊപ്പമെന്ന് മനോരമ പ്രവചിച്ചപ്പോൾ എൽഡിഎഫ് വിജയിക്കുമെന്നാണ് മാതൃഭൂമി ന്യൂസിന്റെ പ്രവചനം.
ഓരോ മണ്ഡലത്തിലും രണ്ടു സർവേയും മുന്നണി സ്ഥാനാർഥികൾക്കു പ്രവചിക്കുന്ന വോട്ട് വിഹിതം (ശതമാനത്തിൽ) ചുവടെ:
മനോരമ - കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ
മഞ്ചേശ്വരം: യുഡിഎഫ് 36, എൽഡിഎഫ് 31, ബിജെപി 31
എറണാകുളം: യുഡിഎഫ് 55, എൽഡിഎഫ് 30, ബിജെപി 12
അരൂർ: എൽഡിഎഫ് 44, യുഡിഎഫ് 43, ബിജെപി 11
കോന്നി: എൽഡിഎഫ് 46, യുഡിഎഫ് 41, ബിജെപി 12
വട്ടിയൂർക്കാവ്: യുഡിഎഫ് 37, എൽഡിഎഫ് 36, ബിജെപി 26
മാതൃഭൂമി ന്യൂസ് - ജിയോ വൈഡ് എക്സിറ്റ് പോൾ
മഞ്ചേശ്വരം: യുഡിഎഫ് 40, എൽഡിഎഫ് 37, ബിജെപി 21
എറണാകുളം: യുഡിഎഫ് 44, എൽഡിഎഫ് 39, ബിജെപി 15
അരൂർ: എൽഡിഎഫ് 44, യുഡിഎഫ് 43, ബിജെപി 11
കോന്നി: യുഡിഎഫ് 41, എൽഡിഎഫ് 39, ബിജെപി 19
വട്ടിയൂർക്കാവ്: എൽഡിഎഫ് 41, യുഡിഎഫ് 37, ബിജെപി 20
എക്സിറ്റ് പോൾ: മഞ്ചേശ്വരം, എറണാകുളം യുഡിഎഫ്; അരൂരിൽ എൽഡിഎഫ്
11:44 PM Oct 21, 2019 | Deepika.com