ഒൻപത് ട്രെയിനുകൾ ഇന്നു റദ്ദാക്കി
11:23 PM Oct 21, 2019 | Deepika.com
തിരുവനന്തപുരം: രണ്ട് എക്സ്പ്രസുകളടക്കം ഒൻപത് ട്രെയിനുകൾ ഇന്നു റദ്ദാക്കി. ബംഗളൂരു-എറണാകുളം എക്സ്പ്രസ് (12677), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് (12081 ) എന്നിവയാണ് പൂർണമായി റദ്ദാക്കിയത്. ഗുരുവായൂർ-പുനലൂർ (56365), പുനലൂർ-ഗുരുവായൂർ (56366), ഷൊറണൂർ-എറണാകുളം (56361), എറണാകുളം-ആലപ്പുഴ (56379), കായംകുളം-എറണാകുളം (56380), കൊല്ലം-കോട്ടയം (56394), കോട്ടയം-കൊല്ലം പാസഞ്ചർ (56393) എന്നിവയും റദ്ദാക്കി.