വൈക്കം: മരം കടപുഴകി വൈദ്യൂതി കന്പികളിലേക്ക് വീണതിനെ തുടർന്ന് വൈദ്യുതി കന്പി പൊട്ടിവീണ് ഷോക്കേറ്റ് സ്കൂട്ടർ യാത്രികൻ മരിച്ചു. തലയാഴം കൊതവറ വടക്കേയിൽ തോമസ് ജോസഫാണ്(വടക്കേയിൽ ജോയി- 70) അപകടത്തിൽ മരിച്ചത്. ഇന്നലെ ഉച്ചക്ക് 1.30 ന് കൊതവറ കോണ്‍വെന്റിനു സമീപമാണ് അപകടം നടന്നത്. സ്കൂട്ടറിൽ വീട്ടിലേക്ക് വരുന്നതിനിടെ വീടിന് മുൻവശത്ത് വഴിയിലാണ് സംഭവം. വീടിന് സമീപം നിന്ന ആഞ്ഞിലിമരം കടപുഴകി വൈദ്യൂതി ലൈനിലേക്ക് വീഴുകയായിരുന്നു. ഇതുവഴി സ്കൂട്ടറിൽ വന്ന ജോസഫിന്റെ ശരീരത്തിലേക്ക് വൈദ്യൂതിലൈൻ പൊട്ടിവീഴുകയായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു.
വൈദ്യൂതാഘോതമേറ്റ് ജോസഫ് റോഡിലെ വെള്ളക്കെട്ടിലേക്ക് വീണു. നാട്ടുകാർ ഓടിയെത്തി ഫ്യൂസ് ഉൗരിയതിന്ശേഷം ജോസഫിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഭാര്യ: അന്നക്കുട്ടി. മക്കൾ: നോമി, വിനു, ജോർജ്. മരുമക്കൾ: സോണി, അനു.
വൈദ്യുതി കന്പി പൊട്ടിവീണ് ഷോക്കേറ്റ് സ്കൂട്ടർ യാത്രികൻ മരിച്ചു
10:39 PM Oct 21, 2019 | Deepika.com