നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ചതെന്നു പറയുന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്കും റ​വ​ന്യൂ നി​കു​തി പി​രി​ക്കു​ന്നു

01:26 AM Oct 21, 2019 | Deepika.com
ക​​ട്ട​​പ്പ​​ന: 1964ലെ ​​ഭൂ​​പ​​തി​​വു ച​​ട്ട​​പ്ര​​കാ​​രം പ​​തി​​ച്ചു​​ന​​ൽ​​കി​​യ ഭൂ​​മി​​യി​​ൽ വ്യാ​​പാ​​രാ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു നി​​ർ​​മാ​​ണം ന​​ട​​ത്തു​​ന്ന​​തു പ​​ട്ട​​യ​വ്യ​​വ​​സ്ഥ​​യു​​ടെ ലം​​ഘ​​ന​​മാ​​യി ക​​ണ്ടു പ​​ട്ട​​യം റ​​ദ്ദാ​​ക്കി നി​​ർ​​മി​​തി ഏ​​റ്റെ​​ടു​​ക്കു​​മെ​​ന്ന് ഉ​​ത്ത​​ര​​വി​​റ​​ക്കി​​യി​​രി​​ക്കു​​ന്ന സ​​ർ​​ക്കാ​​രി​​ന്‍റെ റ​​വ​​ന്യൂ വ​​കു​​പ്പ് അ​​ത്ത​​രം നി​​ർ​​മി​​തി​​ക​​ൾ​​ക്കും നി​​കു​​തി ഈ​​ടാ​​ക്കു​​ന്നു. ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു രൂ​​പ​​യാ​​ണ് ഓ​​രോ കെ​​ട്ടി​​ട​​ത്തി​​നും വ​​ണ്‍​ടൈം നി​​കു​​തി​​യാ​​യി റ​​വ​​ന്യു ഈ​​ടാ​​ക്കു​​ന്ന​​ത്. ച​​തു​​ര​​ശ്ര​​യ​​ടി ക​​ണ​​ക്കാ​​ക്കി​​യാ​​ണു നി​​കു​​തി ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്. അ​​ന​​ധി​​കൃ​​ത​​മെ​​ന്നും പ​​റ​​യു​​ക​​യും നി​​കു​​തി പി​​രി​​ക്കു​​ക​​യു​​മാ​​ണ്.

ഏ​​തെ​​ങ്കി​​ലും ത​​ര​​ത്തി​​ൽ നി​​കു​​തി​​യോ പി​​ഴ​​യോ ഈ​​ടാ​​ക്കി​​യാ​​ൽ നി​​ർ​​മാ​​ണം അം​​ഗീ​​ക​​രി​​ച്ച​​തി​​നു തു​​ല്യ​​മാ​​ണ്. നി​​കു​​തി വാ​​ങ്ങി​​യ ശേ​​ഷം നി​​ർ​​മാ​​ണം അ​​ന​​ധി​​കൃ​​ത​​മാ​​ണെ​​ന്നു​ കാ​​ണി​ച്ചു ഭൂ​​മി​​യും കെ​​ട്ടി​​ട​​വും സ​​ർ​​ക്കാ​​ർ ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തു കാ​​ട്ടു​​നീ​​തി​​യാ​​ണെ​​ന്നും ആ​​ക്ഷേ​​പ​​മു​​ണ്ട്.