കൊച്ചി: തുടർച്ചയായി പത്തു വർഷമെങ്കിലും അപകടങ്ങളൊന്നുമുണ്ടാക്കാത്ത സംസ്ഥാനത്തെ വിവിധ ജില്ലകളിൽനിന്നുള്ള ഡ്രൈവർമാരെ ആദരിക്കും. അപേക്ഷകർ ഫോണ് നന്പറോടു കൂടിയ പൂർണമായ മേൽവിലാസം, വാട്സാപ് നന്പർ, ബയോഡാറ്റ, ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ് എന്നിവയുടെ ഫോട്ടോ കോപ്പി, ഒരു പാസ്പോർട്ട് ഫോട്ടോ, എംപി, എംഎൽഎ, മേയർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, മുനിസിപ്പൽ ചെയർമാൻ, പഞ്ചായത്ത് പ്രസിഡന്റുമാർ, പോലീസ് - മോട്ടോർ വാഹന ഉദ്യാഗസ്ഥർ എന്നിവരിൽ ആരുടെയെങ്കിലും ഒരാളുടെ ശിപാർശക്കത്തോടുകൂടി സാധാരണ പേപ്പറിൽ എഴുതി തയാറാക്കിയ അപേക്ഷ സമർപ്പിക്കണം.
ടൂ വീലർ ഒഴികെയുള്ള സർക്കാർതല ഡ്രൈവർമാരടക്കമുള്ളവർക്ക് അപേക്ഷിക്കാം. മുൻകാലങ്ങളിൽ ലഭിച്ചിട്ടുള്ള ആദരവുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുള്ളവർ അതിന്റെ ഫോട്ടോ കോപ്പികൾ വയ്ക്കണം. വിവിധ ജില്ലകളിൽനിന്നു തെരഞ്ഞെടുക്കുന്നവരെ മന്ത്രിമാരുടെയും മോട്ടോർ വാഹന - പോലീസ് മേധാവികളുടെയും സാന്നിധ്യത്തിൽ സംസ്ഥാനതല ഡ്രൈവേഴ്സ് മീറ്റ് സംഘടിപ്പിച്ചു സർട്ടിഫിക്കറ്റുകളും മറ്റു ഉപഹാരങ്ങളും നല്കി ആദരിക്കും.
താൽപര്യമുള്ളവർ നവംബർ 15ന് മുൻപായി റാഫ് സംസ്ഥാന പ്രസിഡന്റ്, വേങ്ങര, മലപ്പുറം, 676304 എന്ന വിലാസത്തിൽ അയയ്ക്കണം. ഫോണ്: 9447581184.
അപകടമുണ്ടാക്കാത്ത ഡ്രൈവർമാരെ ആദരിക്കും
01:26 AM Oct 21, 2019 | Deepika.com