മട്ടന്നൂർ: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്.പി. ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി സിംഗിള്‍ബെഞ്ച് വിധി റദ്ദാക്കിയ ഡിവിഷൻ ബെഞ്ചിന്റെ റിട്ട് അപ്പീൽ വിധിക്കെതിരേ ശുഹൈബിന്റെ മാതാപിതാക്കൾ സുപ്രിംകോടതിയില്‍ അപ്പീൽ ഫയല്‍ചെയ്തു.
ക്രിമിനൽ കേസുകളിൽ സിംഗിൾ ബെഞ്ച് വിധിക്കെതിരേ ഹൈക്കോടതിയുടെ തന്നെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ കേള്‍ക്കാൻ അധികാരമില്ലെന്ന പ്രാഥമിക തടസവാദം ഉന്നയിച്ച് മാതാപിതാക്കൾ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. അപ്പീൽ വിധി തങ്ങള്ക്കെതിരാവുകയാണെങ്കിൽ പ്രസ് തുത തടസവാദം വീണ്ടും ഉന്നയിക്കാൻ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളായ സി.പി. മുഹമ്മദും എസ്.പി. റസിയയും വീണ്ടും സുപ്രിംകോടതിയിലെത്തിയത്.
സിബിഐ: ശുഹൈബിന്റെ കുടുംബം സുപ്രീംകോടതിയിൽ
12:46 AM Oct 21, 2019 | Deepika.com