തിരുവനന്തപുരം: കണ്ണൂര്‍ പഴയങ്ങാടി താലൂക്ക് ആശുപത്രി, തൃശൂര്‍ കൊരട്ടി ഗാന്ധിഗ്രാം ത്വക്രോഗാശുപത്രി, കണ്ണൂര്‍ പെരിങ്ങോം താലൂക്ക് ആശുപത്രി, തിരുവനന്തപുരം പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 41 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
പഴയങ്ങാടി താലൂക്ക് ആശുപത്രിക്കായി ആറു കോടി രൂപയും കൊരട്ടി ഗാന്ധിഗ്രാം ത്വക്ക് രോഗാശുപത്രിക്ക് 17 കോടി രൂപയും പെരിങ്ങോം താലൂക്ക് ആശുപത്രിക്ക് 12 കോടി രൂപയും പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന് ആറു കോടി രൂപയുമാണ് അനുവദിച്ചത്.
പള്ളിക്കല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചത്.
നബാര്‍ഡിന്റെ വിഹിതമായി 34.85 കോടി രൂപയും സംസ്ഥാന വിഹിതമായി 6.15 കോടി രൂപയുമാണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു.
നാല് ആശുപത്രികളുടെ വികസനത്തിന് 41 കോടി
12:37 AM Oct 20, 2019 | Deepika.com