തിരുവനന്തപുരം: ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദനെതിരേ കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ എംപി നടത്തിയ പ്രസ്താവന ദൗർഭാഗ്യകരമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
അച്യുതാനന്ദൻ കേരളത്തിലെ പരിണിതപ്രജ്ഞനായ മുതിർന്ന രാഷ്ട്രീയ നേതാവാണ്. സുതാര്യമായ പൊതുജീവിതത്തിന് ഉടമയാണ്. വട്ടിയൂർക്കാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അച്യുതാനന്ദനെതിരേ കെ.സുധാകരൻ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വറ്റിവരണ്ട തലയോട്ടിയിൽനിന്ന് ഇനി എന്ത് ഭരണപരിഷ്കാരമാണു വരേണ്ടതെന്നും 90ൽ എടുക്ക് നടക്ക് എന്ന ചൊല്ല് മലബാറിലുണ്ട്. 10 കോടി ചെലവാക്കാൻ മാത്രം വി.എസ് എന്താണ് കേരളത്തിനായി ചെയ്തതെന്നായിരുന്നു കെ.സുധാകരന്റെ വിമർശനം.
വി.എസിനെതിരേയുള്ള കെ. സുധാകരന്റെ പ്രസ്താവന ദൗർഭാഗ്യകരമെന്നു മുല്ലപ്പള്ളി
12:17 AM Oct 20, 2019 | Deepika.com