കോട്ടയം: പാന്പാടിക്കടുത്ത് ഏഴാം മൈലിൽ ബൈക്കിനു പിന്നിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. വെള്ളൂർ ഞാറയ്ക്കൽ എൻ.പി.കുര്യാക്കോസ് (68) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം.
ബൈക്കിൽ കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു കുര്യാക്കോസ്. ചോറുപൊതിയുമായി വന്ന മിനി ലോറിയാണ് ബൈക്കിനു പിന്നിലിടിച്ചതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ കുര്യാക്കോസിനെ ആദ്യം പാന്പാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കാരിത്താസിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മാൾ ആണ് ഭാര്യ. മകൻ: ഗീവർഗീസ്.
ബൈക്കിനു പിന്നിൽ മിനി ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
12:17 AM Oct 20, 2019 | Deepika.com