തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 11 സെന്റിമീറ്റർ വരെ കനത്ത മഴയ്ക്കാണു സാധ്യത. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഇന്നു 14 ജില്ലകളിലും നാളെ കാസർഗോഡ് ഒഴികെയുള്ള ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു.
യെലോ അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചു.
വരും ദിവസങ്ങളിൽ തുലാവർഷം കൂടുതൽ ശക്തമാകുന്നതോടെ കാലവർഷത്തിലേതു പോലെ വലിയ മഴക്കാലമാണ് വരാനിരിക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ വിലയിരുത്തൽ.
ഇന്നും നാളെയും യെലോ അലർട്ട്
07:02 AM Oct 19, 2019 | Deepika.com