പാലാ: ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ സഹകരണത്തോടെ ക്ലബ് ഓഫ് ഹോസ്പിറ്റാലിറ്റി ഇൻഡസ്ട്രി പ്രഫഷണൽസ് കേരള ചാപ്റ്റർ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന പത്മശ്രീ തങ്കം ഇ. ഫിലിപ്പ് സ്മാരക അഖില കേരള ഇന്റർ കൊളീജിയറ്റ് മാസ്റ്റർ ഷെഫ് മത്സരം, അന്താരാഷ്ട്ര ഷെഫ്സ് ദിനത്തോടനുബന്ധിച്ച് 21ന് ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുമെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
എവർറോളിംഗ് ട്രോഫിയും പ്രശസ്തി പത്രവും 10001 രൂപ പ്രൈസ് മണിയും നൽകും.ഫോൺ: 9995969755.
ഉച്ചകഴിഞ്ഞു രണ്ടിനു ചേരുന്ന സമ്മേളനത്തിൽ 2018-19 അധ്യയന വർഷത്തിലെ ലൈഫ് ടൈം അച്ചീവ്മെന്റ്, ചാന്പ്യൻ ഓഫ് ക്വാളിറ്റി, ഇമർജിംഗ് ഷെഫ് എന്നീ അവാർഡുകൾ നൽകി കേരളത്തിലെ ഹോട്ടൽ പ്രഫഷണൽമാരെ ആദരിക്കും.
പത്രസമ്മേളത്തിൽ സ്വാഗതസംഘം രക്ഷാധികാരി ഫാ. ജേക്കബ് പുതിയാപറന്പിൽ, ജനറൽ കണ്‍വീനർ സജിൻ അഗസ്റ്റിൻ, പിആർഒ ജാക്സണ് ജോസഫ്, ചിപ്സ് ഭാരവാഹികളായി വിനു പാലയ്ക്കൽ, ഷിന്റോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.
സംസ്ഥാനതല മാസ്റ്റർ ഷെഫ് മത്സരം 21ന്
06:54 AM Oct 19, 2019 | Deepika.com