തിരുവനന്തപുരം: മൂന്നാഴ്ചയോളമായി രോഗബാധിതനായി ചികിത്സയിലായിരുന്ന ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം ആശുപത്രി വിട്ടു. ഡോക്ടർമാരുടെ നിർദേശപ്രകാരം ഏതാനും നാൾ അദ്ദേഹം പരിപൂർണ വിശ്രമത്തിലായിരിക്കും. സന്ദർശകരെ അനുവദിക്കില്ല.
വത്തിക്കാനിൽനിന്നു മടങ്ങുന്പോൾ പനിയും അണുബാധയും മൂലം ഗുരുതരാവസ്ഥയിലായ ആർച്ച്ബിഷപ്പിനെ ഈ മാസം ഒന്നിനു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ആർച്ച്ബിഷപ് ഡോ. സൂസപാക്യം ആശുപത്രി വിട്ടു
12:34 AM Oct 19, 2019 | Deepika.com