കുമളി: തമിഴ്നാട് അതിർത്തിയിൽനിന്നു കേരളത്തിലേക്കുവന്ന കെ എസ്ആർടിസി ബസിൽ കഞ്ചാവ് കടത്താൻശ്രമിച്ച രണ്ടു പേരെ കുമളി ചെക്കുപോസ്റ്റിൽ എക്സൈസ് പിടികൂടി. കായംകുളം സ്വദേശികളായ ആസിഫ് (20), ഹബീസ് (20) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നു മൂന്നു കിലോഗ്രാം കഞ്ചാവ് പിടികൂടി.
കഞ്ചാവ് കന്പത്തുനിന്നു 30,000 രൂപയ്ക്ക് വാങ്ങിയതാണെന്നും കായംകുളത്തു ചില്ലറ വില്പന നടത്താനായിരുന്നെന്നും പ്രതികൾ പറഞ്ഞു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ ടി. രഞ്ജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ മനോജ് സെബാസ്റ്റ്യൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജുദാസ്, വി. രാജീവ് എന്നിവർ ചേർന്നാണു കഞ്ചാവ് പിടികൂടിയത്.
മൂന്നു കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
11:57 PM Oct 18, 2019 | Deepika.com