കൊച്ചി: അസോസിയേഷൻ ഓഫ് ദി മാനേജ്മെന്റ്സ് ഓഫ് ക്രിസ്റ്റ്യൻ സെൽഫ് ഫൈനാൻസിംഗ് നഴ്സിംഗ് കോളജസ് ഓഫ് കേരള (എഎംസിഎസ്എഫ്എൻസികെ) യുടെ കീഴിലുളള നഴ്സിംഗ് കോളജുകളിൽ എംഎസ്സി, പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് കോഴ്സുകളിലെ സ്പോട്ട് അലോട്ട്മെന്റ് 23നു നടക്കും. അതതു കോളജുകളിൽ രാവിലെ 11 നാണ് അലോട്ട്മെന്റ്.
2019 ലെ അപേക്ഷകരുടെ റാങ്ക് ലിസ്റ്റിലുള്ള എല്ലാവർക്കും അലോട്ട്മെന്റ് നൽകിയശേഷം ഒഴിവുള്ള സീറ്റുകളിലേക്കു പ്രവേശന മേൽനോട്ട സമിതി അംഗീകരിച്ച പ്രവേശന യോഗ്യതയുള്ള വിദ്യാർഥികൾക്കാണു സ്പോട്ട് അലോട്ട്മെന്റ്. പങ്കെടുക്കുന്ന അർഹരായ വിദ്യാർഥികളുടെ യോഗ്യതാ പരീക്ഷയുടെ മാർക്കിന്റെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശനത്തിനുള്ള യോഗ്യത മാനദണ്ഡങ്ങൾ, ഫീസ് ഘടന തുടങ്ങിയ വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്.
2019 ലെ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസും, ഓരോ കോളജുകളിലും ഇനിയും ഒഴിവുള്ള സീറ്റുകളെയും സ്പോട്ട് അലോട്ട്മെന്റിനേയും സംബന്ധിച്ചുള്ള കൂടുതൽ വിശദാംശങ്ങളും അസോസിയേഷന്റെ www.amcs fnck.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
നഴ്സിംഗ് കോഴ്സ് സ്പോട്ട് അലോട്ട്മെന്റ് 23ന്
11:26 PM Oct 18, 2019 | Deepika.com