കോട്ടയം: ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസിൽ സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സേവനം ലഭ്യമാക്കി. ഡിസേബിലിറ്റി റീഹാബിലിറ്റേഷൻ ഏർളി അസസ്മെന്റ് ആൻഡ് മാനേജ്മെന്റ് സർവീസസിലാ(ഡ്രീംസ്)ണ് സേവനം കിട്ടുന്നത്.
മാനസികാരോഗ്യ പ്രശ്നങ്ങൾ, സംസാരഭാഷാ പ്രശ്നങ്ങൾ എന്നീ മേഖലയിലും കുട്ടികളിലെ സംസാരഭാഷാ പ്രശ്നങ്ങൾ, ബുദ്ധിവികാസം, കുട്ടികളിലും കൗമാരക്കാരിലും മുതിർന്നവരിലുമുള്ള മാനസികാരോഗ്യപ്രശ്നങ്ങൾ എന്നിവയിലും സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ സേവനം ലഭ്യമാണ്. ഫോൺ: 0481-2731580.
സ്പീച്ച് തെറാപ്പിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സേവനം
11:25 PM Oct 18, 2019 | Deepika.com