കൊയിലാണ്ടി: കൂടത്തായി കൊലപാതക കേസിലെ പ്രധാന പ്രതി ജോളി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ഉച്ചയ്ക്ക് 12 നാണ് പയ്യോളിയിൽനിന്നു പോലീസ് അകമ്പടിയിൽ ജോളിയെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.
ജോളി എത്തിയ വിവരമറിഞ്ഞ് രോഗികളടക്കമുള്ള നിരവധിപേര്‍ തടിച്ചു കൂടി. ഒരു മണിക്കൂറോളം ആശുപത്രിയിൽ പരിശോധന നടത്തിയശേഷം തിരിച്ചുപോകുന്നതിനിടെ ജോളിയുടെ മുഖം മറച്ച ഷാൾ പിടിച്ചു വലിച്ച യുവാവിനെ കൊയിലാണ്ടി എസ്ഐ റഹൂഫ് കസ്റ്റഡിയിലെടുത്തു. കക്കഞ്ചേരി സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ജോളി മുഖം മറച്ചപ്പോഴാണ് ഷോൾ മാറ്റാന്‍ നോക്കിയത്. കുറച്ചുസമയം കഴിഞ്ഞ് യുവാവിനെ വിട്ടയച്ചു.
ദേഹാസ്വാസ്ഥ്യം: ജോളി ചികിൽസ തേടി
12:38 AM Oct 18, 2019 | Deepika.com