തൃശൂർ: കേരള സ്റ്റാർട്ട്അപ്പ് മിഷനും കൊടകര സഹൃദയ കോളജും സംയുക്തമായി നടത്തുന്ന ഇന്നവേഷൻ ആൻഡ് ഓൺട്രപ്രണർഷിപ് ഡെവലപ്മെന്റ് സെന്റർ(ഐഇഡിസി) ഉച്ചകോടി നാളെ രാവിലെ 9.30മുതൽ സഹൃദയ എൻജിനിയറിംഗ് കോളജിൽ നടത്തും. ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
വ്യാവസായിക ലോകത്തെ വെല്ലുവിളികളെ അതിജീവിച്ചു സാധ്യതകളെ ഉപയോഗപ്പെടുത്താൻ വിദ്യാർത്ഥിസംരംഭകർക്ക് ഒത്തുചേരാനുള്ള വേദിയൊരുക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്നു സഹൃദയ എൻജിനിയറിംഗ് കോളജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോർജ് പാറേമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രി സി. രവീന്ദ്രനാഥ്, കെടിയു വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ, കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ ഡോ. സജി ഗോപിനാഥ് തുടങ്ങിയവർ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിലെ കോളജുകളിൽനിന്നുള്ള നാലായിരത്തോളം യുവസംരംഭകർ പങ്കെടുക്കും.
കൊടകര സഹൃദയ കോളജിൽ ഐഇഡിസി ഉച്ചകോടി നാളെ
11:36 PM Oct 17, 2019 | Deepika.com