വി. മധുസൂദനൻ നായർക്കു പുരസ്കാരം
11:36 PM Oct 17, 2019 | Deepika.com
തിരുവനന്തപുരം: ഈ വർഷത്തെ പട്ടം ജി. രാമചന്ദ്രൻ നായർ സ്മാരക സാഹിത്യവേദി പുരസ്കാരം കവി വി. മധുസൂദനൻ നായർക്ക് നൽകാൻ തീരുമാനിച്ചു. സാഹിത്യരംഗത്തെ സമഗ്രമായ സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. 11,111 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.