തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ മാര്‍ക്ക് ദാനം സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിനോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല
1. ഏതു നിയമപ്രകാരമാണ് മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കേരള സാങ്കേതിക സര്‍വകലാശാലയിലും എംജി സര്‍വകലാശാലയിലും അദാലത്തില്‍ പങ്കെടുത്തത്?
2.അദാലത്തുകളില്‍ ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണു മാര്‍ക്ക് ദാനം തീരുമാനിച്ചത്?
3.എംജി സര്‍വകലാശാലയില്‍ അദാലത്തില്‍ തീരുമാനിച്ച മാര്‍ക്ക് ദാനത്തിനുള്ള തീരുമാനം അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്കു വിട്ട വൈസ് ചാന്‍സലര്‍ അദ്ദേഹം തന്നെ അധ്യക്ഷനായ സിന്‍ഡിക്കറ്റ് അഞ്ച് മാര്‍ക്ക് വീതം ദാനം നല്കാന് തിരുമാനിക്കുന്നതെങ്ങനെ?
4. ഏഴു ദിവസത്തെ നോട്ടീസില്‍ പ്രത്യേക അക്കാദമിക് കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാന്‍ വിസിക്ക് അധികാരം ഉണ്ടെന്നിരിക്കെ അത് ചെയ്യാതെ അജൻഡയ്ക്ക് പുറത്തുള്ള വിഷയമായി സിന്‍ഡിക്കറ്റില്‍ ഈ മാര്‍ക്ക് ദാനം പരിഗണിച്ചതെന്തിന്?
5.അക്കാദമിക് കൗണ്‍സിലിന് മാര്‍ക്ക് ദാനം ചെയ്യാന്‍ അവകാശമുണ്ടോ?
6.ഫലം പ്രഖ്യാപിച്ച ശേഷം പാസ് ബോര്‍ഡിന്റെ ശിപാര്‍ശയില്ലാതെ വര്‍ഷം ഏതെന്നുപോലും പറയാതെ അഞ്ചു മാര്‍ക്ക് വീതം ദാനം ചെയ്യാന്‍ സിൻഡിക്കറ്റ് തിരുമാനിച്ചത് ഏതു നിയമ പ്രകാരം?
7. നഴ്സിംഗ് മാര്‍ക്ക് ദാനത്തില്‍ പരീക്ഷാ കമ്മിറ്റിയുടെ ശിപാര്‍ശ നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടിട്ടും വൈസ് ചാന്‍സലര്‍ സിന്ഡിക്കറ്റിന്റെയോ അക്കാദമിക് കൗണ്‍സിലിന്റെ അധികാരം ഉപയോഗിച്ചത് ചട്ടപ്രകാരമാണോ?
മന്ത്രി ജലീലിനോടു പ്രതിപക്ഷനേതാവിന്റെ ഏഴു ചോദ്യങ്ങള്‍
01:23 AM Oct 17, 2019 | Deepika.com