ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും

12:57 AM Oct 16, 2019 | Deepika.com
കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കേ​​സി​​ലെ മു​​​ഖ്യ​​​പ്ര​​​തി ജോ​​​ളി​​​യു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള മൂ​​​ന്നു​​​പേ​​​രു​​​ടേ​​​യും ക​​​സ്റ്റ​​​ഡി കാ​​​ലാ​​​വ​​​ധി ഇ​​​ന്ന് അ​​​വ​​​സാ​​​നി​​​ക്കും. ഇ​​​ന്ന് വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു മു​​​മ്പേ ഹാ​​​ജ​​​രാ​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​പാ​​​ധി​​​യോ​​​ടെ​​​യാ​​​ണ് താ​​​മ​​​ര​​​ശേ​​​രി കോ​​​ട​​​തി ജോ​​​ളി​​​യേ​​​യും കൂ​​​ട്ടു​​​പ്ര​​​തി​​​ക​​​ളാ​​​യ പ്ര​​​ജി​​​കു​​​മാ​​​ര്‍, എം.​​​എ​​​സ്. മാ​​​ത്യു എ​​​ന്നി​​​വ​​​രേ​​​യും ക​​​സ്റ്റ​​​ഡി​​​യി​​​ൽ വി​​​ട്ടു​​ന​​​ൽ​​​കി​​​യ​​​ത്.

11 ദി​​​വ​​​സ​​​ത്തേ​​​ക്കാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തെ​​​ങ്കി​​​ലും കോ​​​ട​​​തി ഏ​​​ഴ് ദി​​​വ​​​സ​​​ത്തേ​​​ക്കാ​​ണ് അ​​നു​​വ​​ദി​​ച്ച​​ത്. ജോ​​​ളി​​​ക്ക് സ​​​യ​​​നൈ​​​ഡ് ന​​​ല്‍​കി​​​യ​​​തി​​​ന് അ​​​റ​​​സ്റ്റി​​​ലാ​​​യ എം.​​​എ​​​സ്. മാ​​​ത്യു​​​വി​​​ന്‍റേ​​​യും പ്ര​​​ജി​​​കു​​​മാ​​​റി​​​ന്‍റേ​​​യും ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു ക​​​സ്റ്റ​​​ഡി​​​യി​​​ൽ​​വി​​​ട്ട​​​ത്. മൂ​​​വ​​​രേ​​​യും പൊ​​​ന്നാ​​​മ​​​റ്റ​​​ത്തും മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലു​​​മെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. കൂ​​​ടാ​​​തെ ഏ​​​ഴു ദി​​​വ​​​സ​​​വും ചോ​​​ദ്യം​​ചെ​​​​യ്തി​​​രു​​​ന്നു.

പ്ര​​​തി​​​ക​​​ൾ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം മു​​​മ്പാ​​​കെ ന​​​ൽ​​​കി​​​യ പ​​​ല മൊ​​​ഴി​​​ക​​​ളും വ്യാ​​​ജ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ച്ചു​​കൊ​​​ണ്ട് ശാ​​​സ്ത്രീ​​​യ​​​മാ​​​യ രീ​​​തി​​​യി​​​ലാ​​​യി​​​രു​​​ന്നു വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ച​​​ത്‌. റോ​​​യ് തോ​​​മ​​​സി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് ഇ​​​പ്പോ​​​ൾ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​​ത്.