ചങ്ങനാശേരി: മനുഷ്യരിൽ ഇൻഫ്ളുവൻസാ അഥവാ ഫ്ളൂ എന്ന രോഗം പരത്തുന്ന വൈറസിനെക്കുറിച്ചുള്ള പഠനത്തിനു ചങ്ങനാശേരി സ്വദേശിനിക്ക് അന്താരാഷ്ട്ര പുരസ്കാരം.
ചെത്തിപ്പുഴ കാലായിൽ ഡോ. സിസിക്കാണ് ബഹുമതി ലഭിച്ചത്. ഫ്രാൻസിലെ ഈ വർഷത്തെ ഏറ്റവും മികച്ച 35 വനിതാ യുവശാസ്ത്രജ്ഞർക്ക് നൽകുന്ന ലോറിയാൽ-യുനെസ്കോ വിമൻ ഇൻ സയൻസ് പുരസ്കാരമാണ് സിസിക്കു ലഭിച്ചത്. കാണ്‍പൂർ ഐഐടിയിൽനിന്നു ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സിസി ജർമനിയിൽ നിന്നു ബയോഫിസിക്സിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ചെത്തിപ്പുഴ കാലായിൽ ചെറിയാൻ -അന്നക്കുട്ടി ദന്പതികളുടെ മകളാണ്.
ഡോ. സിസിക്ക് അന്താരാഷ്ട്ര പുരസ്കാരം
12:30 AM Oct 16, 2019 | Deepika.com