കാട്ടിക്കുളം: കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം ജീവനക്കാരൻ മരിച്ചു. അപ്പപ്പാറ മരിയ വിന്റർ ഗാർഡനിലെ നൈറ്റ് വാച്ചർ തിരുനെല്ലി അപ്പപ്പാറ ചങ്കുമൂല സാരംഗ് നിവാസിൽ കെ.സി. മണിയാണ്(44) മരിച്ചത്. സിപിഎം തിരുനെല്ലി ലോക്കൽ മുൻ സെക്രട്ടറിയായ മണി അപ്പപ്പാറ ക്ഷീരസംഘം പ്രസിഡന്റുമായിരുന്നു. ഇന്നലെ രാവിലെ ആറോടെ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
അപ്പപ്പാറ പാന്റ് എന്റർപ്രൈസസ് പരിസരത്തു പരിക്കേറ്റ നിലയിൽ പ്രദേശവാസികളാണ് മണിയെ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. തിരുനെല്ലി പോലീസ് ഇൻക്വസ്റ്റ് നടത്തി. ബന്ധുക്കൾക്കു വിട്ടുകൊടുത്ത മൃതദേഹം രാത്രി ഏഴോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ചങ്കുമൂല സാരംഗ് നിവാസിൽ ചാമിയാർ-ജാനകി ദമ്പതികളുടെ മകനാണ്.ഭാര്യ:അനിത. മക്കൾ: സാരംഗ്, സായൂജ്.
കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം ജീവനക്കാരൻ മരിച്ചു
11:59 PM Oct 15, 2019 | Deepika.com